തുളസിയും കറിവേപ്പും വീട്ടില്‍ തഴച്ചു വളരാന്‍ ചില വിദ്യകള്‍

By News Desk, Malabar News
MalabarNews_tulsi
Ajwa Travels

വീട്ടിലായാലും ഫ്‌ളാറ്റിലായാലും മലയാളികള്‍ക്ക് തുളസിയും കറിവേപ്പിലയും കയ്യെത്തുന്ന ദൂരത്ത് കിട്ടുന്നത് ഒരു പ്രത്യേക സന്തോഷമുളവാക്കുന്ന കാര്യമാണ്. തുളസിയുടെയും കറിവേപ്പിലയുടെയും ഗുണങ്ങള്‍ ഏറ്റവും നന്നായി അറിയാവുന്നത് കൊണ്ടു തന്നെയാണ് നാം അവ വീട്ടില്‍ വേണമെന്ന് ആഗ്രഹിക്കുന്നതും. പക്ഷേ പലരേയും അലട്ടുന്ന പ്രശ്‌നം ഇവ നേരാംവണ്ണം വളരാത്തതും വളര്‍ച്ച മുരടിക്കുന്നതുമാണ്. എന്നാല്‍, വേണ്ട വിധത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഇവ രണ്ടു തഴച്ചു വളരും. ഇതിനായുള്ള ചില വഴികള്‍ നമുക്ക് നോക്കാം.

കറിവേപ്പിന്റെ ചെറിയ തയ്യാണ് നാം പലപ്പോഴും നടാറുള്ളത്. എന്നാല്‍ കൂടുതല്‍ നല്ലത് കറിവേപ്പിന്‍ കുരു മുളപ്പിച്ചെടുക്കുന്നതാണ്. ഇതിന് നാരായ വേര് എന്നൊരു വേരുണ്ട്. ഇതാണ് വളര്‍ച്ചയുണ്ടാക്കുന്നത്. ചെടിയുടെ അടിയില്‍ നിന്നുള്ള വേരില്‍ നിന്നും വളരുന്ന കറിവേപ്പു സസ്യമുണ്ടാകും. ഇത്തരം സസ്യങ്ങള്‍ വളരാന്‍ ഏറെ ബുദ്ധിമുട്ടുമാണ്. എന്നുവെച്ചാല്‍, തൈ വാങ്ങി വച്ചു വളര്‍ത്തുന്നതിനേക്കാള്‍ കുരു മുളപ്പിച്ച് കറിവേപ്പു വളര്‍ത്തുന്നതാണ് കൂടുതല്‍ നല്ലത്.

കറിവേപ്പില പൊട്ടിക്കുമ്പോഴും ശ്രദ്ധ വേണം. ഇത് ഓരോ അല്ലി ഇലകളായല്ല, തണ്ടായി ഒടിച്ചെടുക്കുകയാണ് വേണ്ടത്. ഇതുപോലെ ഒടിച്ചെടുക്കുമ്പോള്‍ തൊലി പൊളിഞ്ഞു പോകാതെ എടുക്കുക. അല്ലെങ്കില്‍ ഇത് വളര്‍ച്ച മുരടിപ്പിക്കും. തണ്ടോടെ ഒടിച്ചെടുക്കുമ്പോള്‍ പുതിയ മുള വരും. ഇത് കൂടുതല്‍ പച്ചപ്പോടെ വളരാനും സഹായിക്കും.

മുട്ടത്തൊണ്ട്, കഞ്ഞിവെള്ളം പുളിച്ചത്, മത്തി പോലുളള മീനുകളുടെ വേസ്‌റ്റുകള്‍ തുടങ്ങിയവ കറിവേപ്പില നല്ലപോലെ വളരാന്‍ സഹായിക്കുന്നു. കറിവേപ്പില്‍ കീടങ്ങളും ചെറിയ പുഴുക്കളുമെല്ലാം പൊതുവേ വരുന്ന പ്രശ്‌നങ്ങളാണ്. കഞ്ഞിവെള്ളം ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ്.

തുളസി വിത്തുകളില്‍ നിന്നും ചെറുസസ്യമായി മുളക്കും. തുളസിക്ക് സൂര്യപ്രകാശം ആവശ്യമെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന രീതിയില്‍ ഇത് നടരുത്. നേരിട്ടല്ലാതെ ലഭിക്കുന്ന സൂര്യപ്രകാശമാണ് തുളസി വളരാന്‍ കൂടുതല്‍ നല്ലത്. ധാരാളം വെള്ളം തുളസി വളരുവാന്‍ അത്യാവശ്യമാണ്.

കറുത്ത മണ്ണും കളിമണ്ണും കലര്‍ത്തിയ മണ്ണാണ് തുളസി നട്ടുപിടിപ്പിക്കാന്‍ നല്ലത്. ഇതുപോലെ ഇടക്കിടെ ചുവട്ടിലെ മണ്ണ് ഇളക്കിയിടുകയും വേണം. ജലാംശം നില നിര്‍ത്തുന്ന തരത്തിലുള്ള മണ്ണായിരിക്കും തുളസിയുടെ വളര്‍ച്ചക്ക് നല്ലത്.

Also Read: ഖജ്‌രാനയുടെ പേര് ഗണേഷ് നഗര്‍ എന്നാക്കാന്‍ ഇന്‍ഡോറിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു; ബിജെപി എംപി

തുളസിക്കു മഞ്ഞപ്പോ വാട്ടമോ ഉണ്ടെങ്കില്‍ ലേശം കുമ്മായം ചുവട്ടില്‍ നിന്നും നീക്കി ഇട്ടു കൊടുക്കാം. ഒപ്പം നല്ലപോലെ നനക്കുകയും വേണം. ഇല്ലെങ്കില്‍ ഇതുണങ്ങിപ്പോകും.

കപ്പലണ്ടിപ്പിണ്ണാക്ക് തുളസിയുടെ വളര്‍ച്ചക്കു സഹായിക്കുന്ന ഒന്നാണ്. തുളസിക്ക്  ഔഷധഗുണമുള്ളതു കൊണ്ട് ഇതില്‍ കീടനാശിനികള്‍ തളിക്കേണ്ട ആവശ്യം സാധാരണ ഗതിയില്‍ ഉണ്ടാകാറില്ല. ആവശ്യമെങ്കില്‍ നാടന്‍ രീതിയിലുള്ളവ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ ഇത് തുളസിയുടെ മരുന്നു ഗുണത്തെ തന്നെ ഇല്ലാതാക്കും.

തുളസിയില്‍ ചെറിയ പൂക്കളുണ്ടാകും. ഇങ്ങിനെ വരുമ്പോള്‍ ഈ ഭാഗം. അതായത് തുളസിക്കതിര്‍ നുള്ളിയെടുക്കണം. ഇത് ചെടിയുടെ വളര്‍ച്ച വീണ്ടും വര്‍ദ്ധിക്കാന്‍ ഇടയാക്കും.

കൂടുതല്‍ തുളസികള്‍ ഒന്നായി നടുന്നതും വളര്‍ച്ചക്കു നല്ലതല്ല. വേരിറങ്ങാന്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകും. ഇതു വളര്‍ച്ച മുരടിപ്പിക്കും. രണ്ടോ മൂന്നോ ചെടികളാകാം. ഇതിലും കൂടുതല്‍ ഒരുമിച്ചു നടരുത്.

പഴത്തൊലി അല്‍പം വെള്ളത്തില്‍ ഇട്ട് രണ്ടു മൂന്നു ദിവസം കഴിയുമ്പോള്‍ ഈ വെള്ളം ഒഴിക്കുന്നതു കറിവേപ്പിനും തുളസിക്കും നല്ലതാണ്.

National News: രാജ്യം സ്‌തംഭിക്കും; കർഷകരുടെ ഭാരത് ബന്ദിന് ഗതാഗത സംഘടനകളുടെയും പിന്തുണ

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE