ഖജ്‌രാനയുടെ പേര് ഗണേഷ് നഗര്‍ എന്നാക്കാന്‍ ഇന്‍ഡോറിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു; ബിജെപി എംപി

By Staff Reporter, Malabar News
Shankar-Lalwani_malabar news
ശങ്കർ ലാൽവാനി
Ajwa Travels

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഖജ്‌രാന എന്ന പ്രദേശത്തിന്റെ പേര് ഗണേഷ് നഗര്‍ എന്നാക്കി മാറ്റാന്‍ നിര്‍ദേശിച്ച് ബിജെപി എംപി ശങ്കര്‍ ലാല്‍വാനി. ഗണേശ ക്ഷേത്രം ഉള്ളതിനാല്‍ പ്രദേശത്തിന്റെ പേര് ഗണേഷ് നഗര്‍ അല്ലെങ്കില്‍ ഗണേഷ് കോളനി എന്ന് മാറ്റണമെന്നായിരുന്നു ബിജെപി എംപി നേരത്തെ പറഞ്ഞത്. എന്നാല്‍ പേര് മാറ്റുന്നതിനുപകരം അടിസ്‌ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ എംപി ശ്രദ്ധ ചെലുത്തണമെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശം വിവാദമായതോടെ ലാല്‍വാനി തന്റെ പ്രസ്‌താവന പരിഷ്‌കരിച്ച് രംഗത്തെത്തി. തന്റെ അഭിപ്രായമല്ല മറിച്ച് ജനങ്ങളുടെ നിര്‍ദേശമാണ് എന്നായിരുന്നു എംപിയുടെ വിശദീകരണം. ‘ഈ നിര്‍ദ്ദേശം എന്റേതല്ല, ഇത് പ്രദേശത്തെ ജനങ്ങള്‍ മുന്നോട്ടുവച്ചതാണ്. ദര്‍ഗ പ്രദേശത്തെ ഖജ്‌രാന എന്ന് തുടരാന്‍ അനുവദിക്കുകയും ഗണേശ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശം ഗണേഷ് നഗര്‍ എന്നോ ഗണേഷ് കോളനിയെന്നോ മാറ്റുകയും ചെയ്യുക’, എംപി പറഞ്ഞു.

അതേസമയം എംപിയുടെ പ്രസ്‌താവനക്ക് എതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഒരു പ്രത്യേക പ്രദേശത്തിന്റെ പേരുമാറ്റുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം നഗരത്തില്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ എത്തിക്കുന്നതില്‍ ബിജെപി എംപി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് വക്‌താവ് അമിനുല്‍ ഖാന്‍ സൂരി പറഞ്ഞു. ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചതിലൂടെ ബിജെപി എംപി തന്റെ ബൗദ്ധിക നിലവാരത്തെക്കുറിച്ച് ആണ് സൂചന നല്‍കുന്നതെന്നും സൂരി പറഞ്ഞു.

മാത്രവുമല്ല വ്യവസായങ്ങള്‍ സ്‌ഥാപിക്കല്‍, വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കല്‍, നഗരത്തില്‍ ആരോഗ്യ സംരക്ഷണം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവയില്‍ എംപി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സൂരി പറഞ്ഞു. എന്നാല്‍ ലാല്‍വാനിക്ക് ഇക്കാര്യങ്ങള്‍ നടപ്പില്‍ വരുത്താന്‍ കഴിയില്ലെന്ന് ഇന്‍ഡോര്‍ ജനതക്ക് അറിയാമെന്നും കോണ്‍ഗ്രസ് വക്‌താവ് കൂട്ടിച്ചേര്‍ത്തു.

Read Also: ആദ്യഘട്ട തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം അവസാനിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE