ആദ്യഘട്ട തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം അവസാനിച്ചു

By Staff Reporter, Malabar News
election_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് സമാപനം. കോവിഡ് പശ്‌ചാത്തലം കണക്കിലെത്ത് മുന്നണികള്‍ കലാശക്കൊട്ട് ഒഴിവാക്കിയിരുന്നു. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് പരസ്യ പ്രചാരണത്തിന് സമാപനമായത്.

ആദ്യഘട്ട വോട്ടെടുപ്പ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് നടക്കുന്നത്. നാളെ നിശബ്‌ദ പ്രചാരണമാണ്.

കലാശക്കൊട്ട് ഇല്ലെങ്കിലും പ്രചാരണത്തിന് ഒട്ടും കുറവു വരുത്താതെ നേതാക്കളും സ്‌ഥാനാര്‍ഥികളും റോഡ് ഷോയില്‍ അണിനിരന്നു. എന്നിരുന്നാലും കലാശക്കൊട്ടിന്റെ പരമ്പരാഗത കേന്ദ്രങ്ങളായ തിരുവനന്തപുരത്തെ പേരൂര്‍ക്കട, കൊല്ലം ചിന്നക്കട തുടങ്ങിയവയെല്ലാം കോവിഡ് ജാഗ്രതയില്‍ ഒഴിഞ്ഞു കിടന്നു.

തുറന്ന ജീപ്പിലും ബൈക്കിലുമായി ആണ് സ്‌ഥാനാര്‍ഥികള്‍ റോഡ് ഷോ നടത്തിയത്. കോവിഡ് മാനദണ്ഡം തെറ്റിച്ചാല്‍ കേസെടുക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ ആള്‍ക്കൂട്ട പ്രകടങ്ങളും മറ്റും ഉണ്ടായില്ല.

National News: കര്‍ഷകര്‍ക്ക് പിന്തുണയുമായി റാഞ്ചിയില്‍ ആര്‍ജെഡി, കോണ്‍ഗ്രസ് മാര്‍ച്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE