പാലക്കാട്: ജില്ലയിൽ വൻ ലഹരിവേട്ട. ഒരുകിലോ എംഡിഎംഎയുമായി യുവതി ഉൾപ്പടെ മൂന്നുപേരെ പിടികൂടി. ഒലവക്കയോട് വെച്ചാണ് ദമ്പതികളും സുഹൃത്തും പോലീസിന്റെ പിടിയിലാവുന്നത്. എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാംപ് എന്നിവയും പിടികൂടിയിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര സ്വദേശി അസറുദീൻ, ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ എന്നിവരാണ് പിടിയിലായത്. ഒരുകോടി രൂപ വിലവരുന്ന ലഹരിവസ്തുക്കളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഓണക്കാലത്തെ സ്പെഷ്യൽ വിൽപ്പനയ്ക്ക് വേണ്ടിയാണ് പ്രതികൾ കേരളത്തിലേക്ക് എംഡിഎംഎ എത്തിച്ചതെന്നാണ് വിവരം.
കാറിൽ ബെംഗളൂരുവിൽ നിന്നാണ് പ്രതികൾ എംഡിഎംഎ എത്തിച്ചത്. തമിഴ്നാട്ടിൽ നിന്ന് വാടകയ്ക്കെടുത്ത ഇന്നോവ കാറിലായിരുന്നു പ്രതികളുടെ ലഹരിക്കടത്ത്. പ്രതികൾ സ്ഥിരം ലഹരിക്കടത്തുകാരാണെന്ന് പോലീസ് പറയുന്നു. ഇവർക്ക് പിന്നിൽ വൻ റാക്കറ്റുണ്ടെന്നാണ് വിവരം. കൂടുതൽ അന്വേഷണങ്ങളിലേക്ക് പോലീസ് കടന്നിട്ടുണ്ട്.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്ഭുത പ്രതിഭാസം, കാരണംതേടി ശാസ്ത്രജ്ഞർ

































