പാലിയേക്കരയിൽ ടോൾ നിരക്ക് വർധന; സെപ്റ്റംബർ ഒന്ന് മുതൽ

By Team Member, Malabar News
Paliyekkara Plaza
Ajwa Travels

തൃശൂർ: വിവിധ വാഹനങ്ങളുടെ ടോൾ നിരക്ക് കൂട്ടി പാലിയേക്കര ടോൾ പ്ളാസ. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ ഒന്നാം തീയതി മുതൽ നിലവിൽ വരുമെന്നും അധികൃതർ വ്യക്‌തമാക്കി. പുതുക്കിയ നിരക്ക് പ്രകാരം കാർ, ജീപ്പ് തുടങ്ങിയ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് മാത്രം 80 രൂപയാണ്. നേരത്തെ ഈ വാഹനങ്ങൾക്ക് 75 രൂപയായിരുന്ന സ്‌ഥാനത്താണ് ഇപ്പോൾ 80 രൂപയാക്കി ഉയർത്തിയത്.

കൂടാതെ കാർ, ജീപ്പ് എന്നിവയ്‌ക്ക്‌ ഇരു വശത്തേക്കുമുള്ള യാത്രക്ക് ടോൾ നിരക്ക് 120 ആയും ഉയർത്തി. നേരത്തെ ഇത് 110 രൂപയായിരുന്നു. ഒപ്പം ചരക്ക് വാഹനങ്ങളുടെ ടോൾ നിരക്ക് 140 രൂപയായും, ബസ്, ട്രക്ക് എന്നിവയുടെ നിരക്ക് 275 രൂപയായും ഉയർത്തിയിട്ടുണ്ട്.

Read also: വിപണി പിടിക്കുക ലക്ഷ്യം; ഇന്ത്യൻ കമ്പനികളുമായി ചർച്ച നടത്തി ടെസ്‌ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE