വിപണി പിടിക്കുക ലക്ഷ്യം; ഇന്ത്യൻ കമ്പനികളുമായി ചർച്ച നടത്തി ടെസ്‌ല

By Staff Reporter, Malabar News
tesla-inc
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിലെ ഔദ്യോഗിക ലോഞ്ചിംഗിനായി തയ്യാറെടുത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്‌ട്രിക്‌ കാർ നിർമാണ കമ്പനിയായ ടെസ്‌ല. ഇതിന്റെ ഭാഗമായി മൂന്ന് പ്രമുഖ വാഹന ഘടകങ്ങളുടെ വിതരണക്കാരുമായി കമ്പനി ചർച്ച നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

ഇന്ത്യയിൽ പുതിയ വാഹന നിർമാണശാല സ്‌ഥാപിക്കുന്നതിന് മുന്നോടിയായി സർവീസ്, റിപ്പയർ ഇക്കോസിസ്‌റ്റം എന്നിവ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് തദ്ദേശീയ കമ്പനികളുമായി കൈകോർക്കാൻ ടെസ്‌ല തീരുമാനിച്ചതെന്നാണ് സൂചന.

ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്, മെക്കാനിക്കൽ ഘടകങ്ങളാണ് ടെസ്‌ല ഇന്ത്യയിൽ തേടുന്നത്. ഇൻസ്ട്രുമെന്റ് പാനലുകൾ, വിൻഡ്ഷീൽഡുകൾ, ഡിഫറൻഷ്യൽ ബ്രേക്കുകൾ, ഗിയറുകൾ, പവർ സീറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ട്.

ഇറക്കുമതി ചെയ്‌ത കാറുകളുടെ പ്രാരംഭ പ്രതികരണം മികച്ചതാണെങ്കിൽ കമ്പനി ഇന്ത്യയിൽ അധികം വൈകാതെ ഒരു ഫാക്‌ടറി സ്‌ഥാപിക്കുമെന്ന് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് ജൂലൈയിൽ അറിയിച്ചിരുന്നു. അതിനൊപ്പം തന്നെ ഇത്തരം വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്‌ക്കണമെന്നും മസ്‌ക് ആവശ്യപ്പെട്ടിരുന്നു.

Read Also: മെസിയുടെ പിഎസ്‌ജി അരങ്ങേറ്റം ഇന്ന്, ആകാംക്ഷയോടെ ആരാധകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE