മെസിയുടെ പിഎസ്‌ജി അരങ്ങേറ്റം ഇന്ന്, ആകാംക്ഷയോടെ ആരാധകർ

By News Desk, Malabar News
Ajwa Travels

പാരിസ് സെന്റ് ജർമനിൽ സൂപ്പർ താരം ലയണൽ മെസിയുടെ അരങ്ങേറ്റം ഇന്ന്. മെസിയും നെയ്‌മറും എംബപ്പേയും റെയിംസിനെതിരായ മൽസരത്തിന്റെ ആദ്യ ഇലവനിൽ ഉൾപ്പെടുമെന്നാണ് സൂചന. മൂവരും സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. ഇന്ന് ഇന്ത്യൻ സമയം അർധരാത്രി 12.15നാണ് മൽസരം.

രണ്ടാഴ്‌ചക്ക് മുൻപാണ് മെസി പിഎസ്‌ജിയിൽ എത്തിയതെങ്കിലും മാച്ച് ഫിറ്റ് അല്ലാത്തതിനാൽ ഇതുവരെ കളത്തിൽ ഇറങ്ങിയിരുന്നില്ല. താരം ഇന്ന് കളിക്കുകയാണെങ്കിൽ ബാഴ്‌സലോണയല്ലാത്ത ഒരു ക്‌ളബ്ബിന് വേണ്ടി മെസി ബൂട്ടണിയുന്ന ആദ്യ മൽസരമാകും ഇത്. ഇതുവരെ ലീഗിൽ കളിച്ച മൂന്ന് മൽസരങ്ങളിലും വിജയം നേടിയാണ് പിഎസ്‌ജി മടങ്ങിയത്.

പിഎസ്‌ജിയുമായി രണ്ട് വർഷത്തേക്കാണ് മെസിയുടെ കരാർ. പ്രതിവർഷം 35 ദശലക്ഷം യൂറോയാണ് പ്രതിഫലം. മെസി 2023വരെയുള്ള പ്രാഥമിക കരാർ പിഎസ്‌ജിയുമായി ഒപ്പുവെച്ചു. അതിനു ശേഷം ഒരു വർഷത്തേക്ക് കൂടെ കരാർ നീട്ടാനുള്ള വ്യവസ്‌ഥയുമുണ്ട്. നെയ്‌മറിന്റെ സാന്നിധ്യമാണ് പിഎസ്‌ജിയിലേക്കുള്ള മെസിയുടെ യാത്ര സുഗമമാകാൻ കാരണം. 30ആം നമ്പർ ജേഴ്‌സിയാണ് മെസി ഫ്രഞ്ച് ക്‌ളബ്ബിൽ അണിയുക. 10ആം നമ്പർ ജേഴ്‌സി വാഗ്‌ദാനം ചെയ്‌തിരുന്നെങ്കിലും അത് നിരസിച്ച മെസി 30ആം നമ്പർ തിരഞ്ഞെടുക്കുകയായിരുന്നു.

Also Read: കോവിഡ് വന്ന് പോയവരിൽ കോവാക്‌സിന്റെ ഒറ്റ ഡോസ് ഫലപ്രദമെന്ന് പഠനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE