കോവിഡ് വന്ന് പോയവരിൽ കോവാക്‌സിന്റെ ഒറ്റ ഡോസ് ഫലപ്രദമെന്ന് പഠനം

By News Desk, Malabar News
Covaxin
Ajwa Travels

ഡെൽഹി: കോവിഡ് വന്ന് പോയവര്‍ക്ക് ഒറ്റ ഡോസ് വാക്‌സിന്‍ ഫലപ്രദമെന്ന് ഐസിഎംആര്‍ പഠനം. രോഗം നേരത്തെ വന്ന് പോയവരില്‍ കോവാക്‌സിന്‍ ഒറ്റ ഡോസ് രണ്ട് ഡോസിന്റെ ഫലം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. ശനിയാഴ്‌ച പുറത്തിറങ്ങിയ ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ സയന്‍സിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

കോവിഡ് ബാധിച്ചവര്‍ക്ക് കോവാക്‌സിന്‍ ഒറ്റ ഡോസ് മതിയെന്ന് പരീക്ഷണങ്ങളില്‍ വ്യക്‌തമായി. ഇത് രാജ്യത്തെ വാക്‌സിന്‍ വിതരണത്തിന് ഗുണകരമാകുമെന്നും പഠനത്തില്‍ പറയുന്നു. നിലവില്‍ കോവിഡ് നേരത്തെ വന്നവര്‍ക്കും രണ്ട് ഡോസ് വാക്‌സിനാണ് നിര്‍ദ്ദേശിച്ചിരുന്നത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ വാക്‌സിനാണ് കോവാക്‌സിന്‍. ഭാരത് ബയോടെക്കാണ് ഉല്‍പാദകര്‍. ഫെബ്രുവരി മുതല്‍ മെയ് വരെ കോവാക്‌സിന്‍ സ്വീകരിച്ച 114 ആരോഗ്യ പ്രവര്‍ത്തകുടെ രക്‌ത സാമ്പിളുകള്‍ എടുത്താണ് പഠനം നടത്തിയത്.

കോവിഡ് നേരത്തെ വന്ന് പോയവരില്‍ കോവാക്‌സിന്‍ ഒറ്റ ഡോസ് വാക്‌സിന്‍ രണ്ട് ഡോസ് വാക്‌സിൻ എടുത്തവര്‍ക്ക് തുല്യമായി ആന്റിബോഡി കണ്ടെത്തിയെന്നും പഠനത്തില്‍ പറയുന്നു. കോവിഡ് വന്നുപോയവരില്‍ ആന്റിബോഡി സ്വാഭാവികമായി ഉണ്ടാകുമെന്നും അതുകൊണ്ടുതന്നെ മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്‌സിന്‍ സ്വീകരിക്കാവൂ എന്നുമാണ് നിലവിലെ മാനദണ്ഡം.

Read Also: വ്യോമസേനയ്‌ക്ക് വേണ്ടി ഇന്ത്യ 70,000 എകെ-103 റൈഫിളുകൾ റഷ്യയിൽ നിന്ന് വാങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE