പ്രായ ഭേദമന്യേ ലോകമെമ്പാടും ആരാധകരുള്ള ടോമും ജെറിയും ഇതാ തിരികെയെത്തുന്നു. ലൈവ് ആക്ഷന്‍ അനിമേറ്റഡ് കോമഡി സിനിമയിലൂടെയാണ് പ്രിയ കഥാപാത്രങ്ങള്‍ വീണ്ടും ആരാധകര്‍ക്ക് മുന്നിലെത്തുന്നത്. വാര്‍ണര്‍ ബ്രോസ് നിര്‍മ്മിക്കുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മികച്ച പ്രതികരണമാണ് ട്രെയിലറിനു ലഭിക്കുന്നത്. തീയറ്റര്‍ റിലീസിനായി ഒരുങ്ങുന്ന ചിത്രം 2021ല്‍ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.
ക്ളോയി ഗ്രെയ്സ് മോര്ടെക്സ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ടോമും ജെറിയും മാത്രമാണ് ആനിമേഷന്‍ കഥാപാത്രങ്ങളായി എത്തുന്നത്. ന്യൂയോര്‍ക്കിലാണ് കഥ നടക്കുന്നത്. ഒരു കല്യാണത്തിന്റെ ഇവന്റ് പ്ളാനറായി വരുന്ന ക്ളോയിക്ക് ഹോട്ടലില്‍ താമസിക്കുന്ന ജെറിയെ ഒഴിവാക്കണം. ഇതിനായി ഹോട്ടല്‍ ജീവനക്കാരിയായ കയ്ല ടോമിനെ നിയമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. തുടര്‍ന്നാണ് ടോമും ജെറിയും തമ്മിലുള്ള സ്ഥിരം പോര് വീണ്ടും തുടങ്ങുന്നത്.
Read Also: താരസുന്ദരിക്ക് പിറന്നാൾ; ആരാധകർക്ക് സമ്മാനമായി നിഴലും,നേട്രികണ്ണും
ഫന്റാസ്റ്റിക് ഫോര്‍ സിനിമാ പരമ്പരകളിലൂടെ പ്രേക്ഷക മനസില്‍ ഇടം പിടിച്ച സംവിധായകന് ടിം സ്റ്റോറിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെവിന് കോസ്റ്റല്ലോയുടെതാണ് തിരക്കഥ. മിഷേല്‍ പെനാ, റോബ് ഡെലാന്ലി, കൊളിന് ജോസ്റ്റ്, കെന്‍ ജിയോങ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക.
1940ലാണ് ആദ്യ ടോം ആന്റ് ജെറി കാര്‍ട്ടൂണ്‍ ആരംഭിക്കുന്നത്. വില്യം ഹാന, ജോസഫ് ബാര്‍ബേറ എന്നിവരുടെ ക്ളാസിക് കഥാപാത്രങ്ങളാണ് ടോമും ജെറിയും. 7 ഓസ്കാര്‍ പുരസ്കാരങ്ങളും 8 എമ്മി പുരസ്കാരങ്ങളും ലഭിച്ചിട്ടുള്ള ടോം ആന്റ് ജെറി 28ലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
Read Also: കിഴക്കന്‍ ലഡാക്കിലെ സൈനികര്‍ക്ക് ആശ്വാസമായി പുതിയ നവീകരണങ്ങള്‍