ലോക കാൻസർ ദിനം നാളെ; ഭക്ഷണം അൽപ്പം കരുതലോടെ

ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്തുണ്ടാകുന്ന അനിയന്ത്രിതമായ കൊശവളർച്ചയാണ് കാൻസർ രോഗത്തിന്റെ തുടക്കം. കാൻസർ കേസുകളിൽ പകുതിയും അനാരോഗ്യകരമായ ജീവിതശൈലി, പുകവലി, വ്യായാമം ഇല്ലായ്‌മ, മദ്യപാനം, അമിത ശരീരഭാരം മുതലായവ മൂലം ഉണ്ടാകുന്നതാണ്. തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ മാത്രമേ ഒട്ടുമിക്ക കാൻസർ രോഗങ്ങളെയും തടയാൻ കഴിയുകയുള്ളൂ.

By Trainee Reporter, Malabar News
World Cancer Day
Rep. Image
Ajwa Travels

കാൻസർ എന്ന രോഗാവസ്‌ഥയുമായി ബന്ധപ്പെട്ട മുൻവിധികൾളെ കുറിച്ച് ആളുകളെ ബോധവാൻമാരാക്കുന്നതിനും, അവബോധം സൃഷ്‌ടിക്കുന്നതിനുമാണ് ഫെബ്രുവരി നാലിന് ലോക കാൻസർ ദിനമായി ആചരിക്കുന്നത്. രോഗനിർണയം, പരിചരണം, വൈകാരിക പിന്തുണ തുടങ്ങി രോഗത്തെ ഒരുമിച്ചു നേരിടാനും പോരാടാനും ലോകമെമ്പാടുമുള്ള വ്യക്‌തികളെ പ്രേരിപ്പിക്കുന്നതിനാണ് ഇങ്ങനെ ഒരു ദിനാചരണം നടത്തുന്നത്.

ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്തുണ്ടാകുന്ന അനിയന്ത്രിതമായ കൊശവളർച്ചയാണ് കാൻസർ രോഗത്തിന്റെ തുടക്കം. കാൻസർ കേസുകളിൽ പകുതിയും അനാരോഗ്യകരമായ ജീവിതശൈലി, പുകവലി, വ്യായാമം ഇല്ലായ്‌മ, മദ്യപാനം, അമിത ശരീരഭാരം മുതലായവ മൂലം ഉണ്ടാകുന്നതാണ്. തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ മാത്രമേ ഒട്ടുമിക്ക കാൻസർ രോഗങ്ങളെയും തടയാൻ കഴിയുകയുള്ളൂ. എന്നാൽ, കാൻസർ ലക്ഷണങ്ങളെ കൃത്യസമയത്ത് തിരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും രോഗം സങ്കീർണമാകുന്നത്.

ലോക കാൻസർ ദിനത്തിന്റെ ചരിത്രം

2000 ഫെബ്രുവരി നാലിന് ഫ്രാൻസിലെ പാരീസിലുള്ള ന്യൂ മില്ലേനിയത്തിൽ നടന്ന ലോക കാൻസർ കോൺഫറൻസിലാണ് ഇങ്ങനെ ഒരു ദിനാചരണം നടത്താൻ തീരുമാനിച്ചത്. അതേ ദിവസം തന്നെയാണ് യുനെസ്‌കോയുടെ അന്നത്തെ ജനറൽ ഡയറക്‌ടർ കൊയ്‌ചിറോ മൽസുറയും മുൻ ഫ്രഞ്ച് പ്രസിഡണ്ട് ജാക്വസ് ചിറാക്കും കാൻസറിനെതിരായ ചാർട്ടർ ഓഫ് പാരീസിൽ ഒപ്പുവെച്ചത്. അന്നുമുതൽ എല്ലാ വർഷവും വ്യത്യസ്‌തമായ പ്രമേയത്തിലാണ് ഈ ദിനാചരണം നടത്തുന്നത്.

കാൻസർ ദിനത്തിന്റെ പ്രാധാന്യം

കാൻസറിനെ കുറിച്ച് ആളുകളിൽ അവബോധം വളർത്തുന്നതിനും രേഗത്തെപ്പറ്റിയുള്ള ആളുകളുടെ തെറ്റിദ്ധാരണകൾ ഇല്ലാതാക്കാനും വേണ്ടിയാണ് ഈ ദിനത്തിന്റെ പ്രാധാന്യം. കാൻസർ അഥവാ അർബുദം ഇപ്പോൾ ലോകത്തിലെ മരണ നിരക്കിന്റെ രണ്ടാമത്തെ പ്രധാന കാരണമാണ്. രോഗവുമായി ബന്ധപ്പെട്ട മരണനിരക്ക് കുറക്കുക, അതോടൊപ്പം രോഗിയുടെ കഷ്‌ടപ്പാടുകൾ അവസാനിപ്പിക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ഈ ദിവസം ലോകമെമ്പാടും കാൻസർ അവബോധവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ ആസൂത്രണം ചെയ്യാറുണ്ട്.

World Cancer Day
Rep. Image

അർബുദ സാധ്യതയും ഭക്ഷണ രീതിയും

അർബുദ സാധ്യതയും ഭക്ഷണ രീതിയും തമ്മിൽ വളരെയേറെ ബന്ധം ഉണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്. റെഡ് മീറ്റിന്റെ അമിത ഉപയോഗം, കൊഴുപ്പ് അടങ്ങിയ ഭക്ഷണം, മധുരം, ഉപ്പ്, എണ്ണ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ മിതമായ അളവിൽ കഴിക്കുന്നതാണ് ഉചിതം. ചുവന്ന മാംസത്തിന്റെ അമിത ഉപയോഗം കാൻസർ സാധ്യത വർധിപ്പിക്കും.

കൊഴുപ്പിന്റെയും പ്രിസർവേറ്റീവുകളുടെയും അജിനോമോട്ടയുടെയും അമിത ഉപയോഗം ശരീരത്തിന് ദോഷമാണ്. കൂടാതെ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ ഉപയോഗവും കുറക്കുക. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

കഴിക്കാം ഈ ഭക്ഷണങ്ങൾ

1. ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കാൻസർ സാധ്യതയെ പ്രതിരോധിക്കാൻ സഹായിക്കും. അതിനാൽ സസ്യാഹാരം ഡയറ്റിൽ ഉൾപ്പെടുന്നത് നല്ലതാണ്.

2. പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ അടങ്ങിയ ഭക്ഷണം എന്നിവ കൂടുതലായി കഴിക്കുക. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന പോഷകങ്ങൾ കാൻസർ സാധ്യതയെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്. അതിനാൽ, ചീര, കാബേജ്, കോളിഫ്‌ളവർ, ബ്രോക്കോളി, കാരാട്ട്, തക്കാളി, സ്‌ട്രോബറി, ബ്ളാക്ക്ബെറി എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം.

3. ധാന്യങ്ങൾ, പയർ വർഗങ്ങൾ, നട്‌സ് തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. മഞ്ഞളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കാൻസർ സാധ്യതയെ കുറക്കും. മഞ്ഞളിലെ കുർകുമിൻ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്.

Most Read: കേരള ബജറ്റ്; വിദേശമദ്യം, ഇന്ധനം എന്നിവക്ക് വിലകൂടും- ഭൂമിയുടെ ന്യായവില കൂട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE