ഡോക്ടർ ബിജുവിന്റെ പുതിയ ചിത്രത്തിൽ ടോവിനോ നായകൻ

By Desk Reporter, Malabar News
tovino thomas_2020 Aug 19
Ajwa Travels

മലയാളത്തിലെ ശ്രദ്ധേയനായ സംവിധായകൻ ഡോ.ബിജുവിന്റെ പുതിയ ചിത്രത്തിൽ യുവതാരം ടോവിനോ തോമസ് നായകനാകുന്നു. പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള കാസ്റ്റിംഗ് കോളിന്റെ പോസ്റ്റർ ടോവിനോ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പുറത്തുവിട്ടിരുന്നു, പിന്നാലെ ഡോ.ബിജു ഇത് പങ്കുവെക്കുകയും ചെയ്തു. ലെനിൻ, ഹിറ്റ്ലർ, അംബേദ്കർ തുടങ്ങിയവരുടെ ചിത്രങ്ങൾ പങ്കുവെച്ചാണ് അഭിനേതാക്കളെ ക്ഷണിച്ചത്. ഇവരുമായി രൂപസാദൃശ്യമുള്ളവരെ തേടുന്നു എന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

പുതുതലമുറ സംവിധായകരിൽ തന്റേതായ ഇടം നേടിയെടുത്ത വ്യക്തിയാണ് ഡോ.ബിജു. യുവതാരങ്ങളായ ഇന്ദ്രജിത്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ എന്നിവർ മുൻപ് ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ദേശീയ അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.

വീട്ടിലേക്കുള്ള വഴി, ആകാശത്തിന്റെ നിറം, പേരയറിയാത്തവർ, കാട് പൂക്കുന്ന നേരം, വെയിൽ മരങ്ങൾ, വലിയ ചിറകുള്ള പക്ഷികൾ തുടങ്ങിയ ചിത്രങ്ങൾ നിരൂപക പ്രശംസ ഏറ്റു വാങ്ങിയവയാണ്. കഴിഞ്ഞ വർഷം അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ രാധാകൃഷ്ണന്റെ മകൻ ഡോ.ബിജുവിന്റെ പുതിയ ചിത്രത്തിൽ ക്യാമറ കൈകാര്യം ചെയ്‌തേക്കും എന്നാണ് റിപോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE