ട്രാക്ക് പരിശോധനക്കിടെ ട്രെയിന്‍ തട്ടി; ട്രാക്ക്മാന് ദാരുണാന്ത്യം

By Syndicated , Malabar News
Ajwa Travels

തൃശൂർ: ട്രാക്ക് പരിശോധനക്കിടെ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരൻ കൊല്ലപ്പെട്ടു. നെടുപുഴ അര്‍ബത്ത് കോളനിയിലെ ഹര്‍ഷകുമാര്‍(40) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടേ കാലോടെയാണ് ദാരുണസംഭവം നടന്നത്.

രാത്രിയില്‍ മണ്‍സൂണ്‍ പട്രോളിംഗ് നടത്തുന്നതിനിടെ രാജധാനി എക്‌സ്‌പ്രസ് വരുന്നത് കണ്ട് തൊട്ടടുത്ത പാളത്തിലേക്ക് മാറിയ ഹര്‍ഷകുമാറിനേയും മറ്റൊരു ജീവനക്കാരൻ വിനീഷിനേയും പിന്നിലൂടെ എത്തിയ എഞ്ചിന്‍ ഇടിക്കുകയായിരുന്നു. മഴയുള്ളതിനാല്‍ എന്‍ജിന്‍ വന്ന വിവരം ഇരുവരും അറിഞ്ഞില്ല. ഹര്‍ഷകുമാര്‍ സംഭവ സ്‌ഥലത്ത്‌ തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ വിനീഷിനെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Read also: പത്തനാപുരത്തെ സ്‍ഫോടക വസ്‌തു ശേഖരം; ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE