പത്തനാപുരത്തെ സ്‍ഫോടക വസ്‌തു ശേഖരം; ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും

By Trainee Reporter, Malabar News
illegal explosives caught KOLLAM
Ajwa Travels

കൊല്ലം: പത്തനാപുരത്ത് സ്‍ഫോടക വസ്‌തുക്കൾ കണ്ടെത്തിയ സംഭവം സംസ്‌ഥാന ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അന്വേഷിക്കും. പ്രദേശത്ത് എടിഎസും സംസ്‌ഥാന പോലീസും ഇന്ന് സംയുക്‌ത പരിശോധന നടത്തും. സ്‍ഫോടക വസ്‌തുക്കൾ സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികളും അന്വേഷിക്കും.

വനം വികസന കോർപറേഷന് കീഴിലുള്ള കശുമാവിൻ തോട്ടത്തിലാണ് സ്‍ഫോടക വസ്‌തുക്കൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. 4 ഡിറ്റനേറ്ററുകളും 2 ജലാറ്റിൻ സ്‌റ്റിക്കുകളുമടക്കമുള്ള സ്‌ഫോടക വസ്‌തുക്കളാണ് ഇവിടെ നിന്നും കണ്ടെടുത്തത്. സ്‍ഫോടക വസ്‌തുക്കൾ എത്തിച്ചവരെക്കുറിച്ച് വ്യക്‌തത ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സമീപത്തെ പാറമടയിലെ ആവശ്യത്തിനായി എത്തിച്ചതാണോ സ്‍ഫോടക വസ്‌തുക്കളെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

Read also: കോവിഡ് മരണങ്ങളുടെ സ്‌ഥിരീകരണം നാളെ മുതൽ ജില്ലാ അടിസ്‌ഥാനത്തിൽ; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE