ഡെൽഹിയിലെ പൂ മാർക്കറ്റിൽ 1.5 കിലോ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി

By Desk Reporter, Malabar News
explosives found at Delhi's Ghazipur
Ajwa Travels

ന്യൂഡെൽഹി: കിഴക്കൻ ഡെൽഹിയിലെ ഗാസിപൂർ പൂ മാർക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് ഇംപ്രൊവൈസ്‌ഡ്‌ എക്‌സ്‌പ്ളോസീവ് ഉപകരണം (ഐഇഡി) കണ്ടെടുത്തു. സംശയാസ്‌പദമായ സാഹചര്യത്തിൽ ബാഗ് കണ്ടതിനെ തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും മാർക്കറ്റിലെത്തി പരിശോധന നടത്തി.

സ്‌പെഷ്യൽ സെൽ ഉദ്യോഗസ്‌ഥർ സ്‌ഥലത്തുണ്ടായിരുന്നു, നാഷണൽ സെക്യൂരിറ്റി ഗാർഡും (എൻ‌എസ്‌ജി) സ്‌ഥലത്ത് എത്തി. സ്‌ഥലത്തേക്ക് ഫയർ എഞ്ചിനുകളും അയച്ചതായി ഡെൽഹി പോലീസ് അറിയിച്ചു.

ഐഇഡി നിർവീര്യമാക്കാൻ എൻഎസ്‌ജി നിയന്ത്രിത സ്‌ഫോടനം നടത്തി. ഏകദേശം 1.5 കിലോ സ്‌ഫോടക വസ്‌തുക്കൾ ആണ് ബാഗിൽ ഉണ്ടായിരുന്നത്. കനത്ത നാശനഷ്‌ടം ഉണ്ടാക്കാനുള്ള ശേഷി ഇതിനുണ്ടായിരുന്നു എന്നാണ് റിപ്പോർട്.

മാർക്കറ്റ് ഒഴിപ്പിച്ചതായും പ്രദേശം സുരക്ഷാ സേന വളഞ്ഞതായും ദൃശ്യങ്ങൾ വ്യക്‌തമാക്കുന്നു. സ്‌ഫോടക വസ്‌തു എൻഎസ്‌ജി വിശദമായി വിശകലനം ചെയ്‌ത ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ഫോടകവസ്‌തു നിയമത്തിലെ വകുപ്പുകൾ പ്രകാരം ഡെൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിൽ കേസ് രജിസ്‌റ്റർ ചെയ്‌തതായി പോലീസ് വ്യക്‌തമാക്കി.

Most Read:  ബിജെപി വിട്ട രണ്ട് മന്ത്രിമാരും ആറ് എംഎൽഎമാരും എസ്‌പിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE