വയനാട്ടിൽ ട്രൈബൽ വാക്‌സിനേഷൻ ഡ്രൈവ് പുരോഗമിക്കുന്നു

By Staff Reporter, Malabar News
vaccination
Representational Image
Ajwa Travels

ബത്തേരി: ജില്ലയിലെ ട്രൈബൽ കോവിഡ് വാക്‌സിനേഷൻ ഡ്രൈവ് പുരോഗമിക്കുന്നു. ഒക്‌ടോബർ അഞ്ച് മുതൽ 12 വരെയാണ് വാക്‌സിനേഷൻ ഡ്രൈവ് നടക്കുക. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിലാണ് താലൂക്ക് തലത്തിൽ ട്രൈബൽ വാക്‌സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നത്.

ചൊവ്വാഴ്‌ച മാനന്തവാടി താലൂക്കിലെ ഒൻപത് കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ ഡ്രൈവ് നടന്നത്. ഇന്ന് പത്ത് കേന്ദ്രങ്ങളിലാണ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്. 7, 8 തീയതികളിൽ ബത്തേരി താലൂക്കിലും, 11, 12 തീയതികളിൽ കൽപ്പറ്റ താലൂക്കിലുമാണ് സ്‌പെഷ്യൽ കോവിഡ് വാക്‌സിനേഷൻ ക്യാമ്പുകളുളളത്.

ക്യാമ്പിൽ രണ്ടാം ഡോസ് എടുക്കാൻ വരുന്നവർ ആദ്യ ഡോസ് എടുക്കുമ്പോൾ ബന്ധിപ്പിച്ച മൊബൈൽ നമ്പർ തന്നെ നൽകണം. ഇതുവരെ ഒന്നാം ഡോസ് വാക്‌സിൻ എടുക്കാത്ത മുഴുവൻ കോളനിവാസികളും, ഒന്നാം ഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞ്‌ രണ്ടാം ഡോസിന്‌ അർഹരായവരും ഈ യജ്‌ഞത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

Read Also: സ്‌കൂൾ തുറക്കൽ; സംസ്‌ഥാനത്ത് അന്തിമ മാർഗരേഖ മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE