തൃണമൂൽ കോൺഗ്രസ് നേതാവ് കോവിഡ് ബാധിച്ച് മരണപ്പെട്ടു

By Staff Reporter, Malabar News
kajal-sinha
കാജൽ സിൻഹ
Ajwa Travels

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടു. ഖർദഹ നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ മൽസരിച്ച കാജൽ സിൻഹയാണ് മരിച്ചത്. മുഖ്യമന്ത്രി മമത ബാനർജിയാണ് കാജൽ സിൻഹയുടെ മരണവിവരം അറിയിച്ചത്.

കാജൽ സിൻഹയുടെ മരണ വാർത്ത ഞെട്ടിക്കുന്നതാണെന്ന് ആയിരുന്നു മമത ബാനർജിയുടെ ട്വീറ്റ്. തൃണമൂലിന്റെ പ്രതിബദ്ധതയുള്ള അംഗമായിരുന്നു അദ്ദേഹമെന്ന് പറഞ്ഞ മമത തിരഞ്ഞെടുപ്പിൽ അശ്രാന്തമായ പ്രചാരണമാണ് സിൻഹ നടത്തിയതെന്നും കുറിച്ചു.

ജനങ്ങളെ സേവിക്കാനായി ജീവിതം മാറ്റിവച്ച നേതാവായ സിൻഹയുടെ മരണത്തിൽ അനുശോചനം അറിയുക്കുന്നുവെന്നും മമത ട്വിറ്ററിൽ കുറിച്ചു. നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തിയത്.

Read Also: രാജ്യത്ത് 551 ഓക്‌സിജൻ പ്ളാന്റുകൾ സ്‌ഥാപിക്കാൻ തുക അനുവദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE