‘ട്വല്‍ത് മാൻ’; ആകാംക്ഷ നിറച്ച് പുതിയ പ്രൊമോ വീഡിയോ

By Film Desk, Malabar News
Ajwa Travels

മോഹൻലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ‘ട്വല്‍ത് മാന്റെ’ പുതിയ പ്രൊമോ വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒരു സസ്‍പെൻസ് ത്രില്ലറായിരിക്കും എന്ന് പ്രമോഷൻ വീഡിയോകളിൽ നിന്നും വ്യക്‌തമാണ്‌.

ഏറെ നിഗൂഢതകൾ ഒളിപ്പിച്ചാണ് ഇപ്പോൾ പുതിയ വീഡിയോയും പുറത്തുവിട്ടിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ചിത്രം ഡിസ്‍നി പ്ളസ് ഹോട്‍സ്‌റ്റാറിലൂടെ ഡയറക്‌ട് ഒടിടി റിലീസായി 20ന് റിലീസ് ചെയ്യും.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിൽ രാഹുല്‍ മാധവ്, അദിതി രവി, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍അണിനിരക്കുന്നു. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധായകൻ രാജീവ് കോവിലകമാണ്.

Most Read: പിങ്കിൽ തിളങ്ങി കീർത്തി സുരേഷ്; ചിത്രങ്ങൾ വൈറൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE