ഫ്രാൻസിന് പിന്നാലെ കാനഡയിലും ഭീകരാക്രമണം; രണ്ട് മരണം

By News Desk, Malabar News
Quebec stabbing attack
Ajwa Travels

ഒന്റാരിയോ: ഫ്രാൻസിന് പിന്നാലെ കാനഡയിലും ഭീകരാക്രമണം. പടിഞ്ഞാറൻ കാനഡയിലെ ക്യുബെക്കിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 5 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കാനഡയിലെ ഫ്രഞ്ച് ഭൂരിപക്ഷ പ്രദേശമാണ് ക്യുബെക്.

Also Read: റാഡിക്കല്‍ ഇസ്‌ലാമിസ്‌റ്റുകൾ എല്ലാവര്‍ക്കും ഭീഷണി; ഫ്രഞ്ച് പ്രസിഡണ്ട്

മൂർച്ചയുള്ള ആയുധവുമായി എത്തിയ ഒരാൾ പ്രദേശത്തെ പാർലമെന്റ് ഹില്ലിന് സമീപം ആളുകളെ ആക്രമിക്കുകയായിരുന്നു. 20 വയസ് തോന്നിക്കുന്ന ആളാണ് ആക്രമണം നടത്തിയതെന്ന് ക്യുബെക് സിറ്റി പോലീസ് മേധാവി എറ്റിയെൻ ഡോയൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അക്രമിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ കനേഡിയൻ പോലീസ് പുറത്ത് വിട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്‌തമാക്കി.

അതേ സമയം, ക്യുബെക്കിൽ പോലീസ് സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. ആളുകൾ ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക അധികാരികൾ മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE