ഐഎസ്എല്ലിൽ ഇന്ന് രണ്ട് മൽസരങ്ങൾ; പ്ളേ ഓഫ് ഉറപ്പിക്കാൻ ജംഷഡ്‌പൂരും നോർത്ത് ഈസ്‌റ്റും

By Staff Reporter, Malabar News
isl-sunday
Ajwa Travels

ഗോവ: ഐഎസ്എല്ലിലെ സൂപ്പർ സൺഡേയിൽ ഇന്ന് പ്ളേ ഓഫ് സാധ്യതകൾ സജീവമാക്കാൻ ജംഷഡ്‌പൂരും നോർത്ത് ഈസ്‌റ്റും ഇറങ്ങുന്നു. രണ്ട് മൽസരങ്ങളാണ് ഇന്ന് നടക്കുന്നത്. വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന മൽസരത്തിൽ നോർത്ത് ഈസ്‌റ്റ് യുണൈറ്റഡ് ഒഡീഷ എഫ്‌സിയെ നേരിടും. രണ്ടാം മൽസരത്തിൽ കരുത്തരായ എടികെ മോഹൻബഗാൻ നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ നേരിടും. ജംഷഡ്‌പൂരിനും നോർത്ത് ഈസ്‌റ്റിനും ഇന്ന് നിർണായക ദിനമാണ്.

16 കളിയില്‍ അഞ്ച് ജയവും എട്ട് സമനിലയുമായി 23 പോയിന്റുള്ള നോര്‍ത്ത് ഈസ്‌റ്റ് നിലവില്‍ അഞ്ചാം സ്‌ഥാനത്താണ്. ഇന്ന് ജയിച്ചാൽ അവർക്ക് പ്ളേ ഓഫ് സാധ്യതകൾ കൂടുതൽ സജീവമാക്കാം. അവസാന സ്‌ഥാനക്കാരായ ഒഡീഷ നേരത്തെ തന്നെ പുറത്തായി കഴിഞ്ഞു. ഇരുടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം.

എടികെ മോഹന്‍ ബഗാന്‍, ജംഷഡ്‌പൂർ എഫ്‌സി മൽസരഫലം ജംഷഡ്‌പൂരിന്റെ മുന്നോട്ടുള്ള യാത്രയിൽ നിർണയകമാവും. ജയത്തിൽ കുറഞ്ഞതൊന്നും അവർക്ക് മതിയാവില്ല. അതേസമയം എടികെ പ്ളേ ഓഫ് ഉറപ്പാക്കി കഴിഞ്ഞു. അവസാന മൂന്ന് കളികളും ജയിച്ച അവർ മികച്ച ഫോമിലാണ്.

Read Also: ലഖ്ബീർ സിംഗിനെ കുറിച്ച് വിവരം നൽകിയാൽ ഒരു ലക്ഷം; ഡെൽഹി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE