ലഖ്ബീർ സിംഗിനെ കുറിച്ച് വിവരം നൽകിയാൽ ഒരു ലക്ഷം; ഡെൽഹി പോലീസ്

By Syndicated , Malabar News
lakhbeer singh
Ajwa Travels

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടർ റാലിക്കിടെ ചെങ്കോട്ടയിൽ സംഘർഷത്തിന് നേതൃത്വം കൊടുത്തവരിൽ ഒരാളായ ലഖ്ബീർ സിംഗിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡെൽഹി പോലീസ്. സംഘർഷത്തിലെ മുഖ്യപ്രതികളായ ദീപ് സിദ്ദുവിനെയും ഇക്ബാൽ സിംഗിനെയും ഇന്നലെ ചെങ്കോട്ടയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

ഡെൽഹി, ഹരിയാന, പഞ്ചാബ് സംസ്‌ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതിന് പിന്നാലെയാണ് പ്രതി ലഖ്ബീർ സിംഗിനെ കണ്ടെത്താൻ ഡെൽഹി പൊലീസ് ക്രൈം ബ്രാഞ്ച് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. നേരത്തെ ദീപ് സിദ്ദുവിനെ കണ്ടെത്താനും ഡെൽഹി പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

അതേസമയം, റിപ്പബ്ളിക് ദിനത്തിൽ നടത്തിയ ട്രാക്‌ടർ റാലിയിൽ ഉണ്ടായ പ്രതിഷേധത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു. ട്രാക്‌ടർ റാലിയിൽ പങ്കെടുത്ത 16 കർഷകരെ ഇനിയും കണ്ടെത്താനുണ്ടെന്നും, അതിനാൽ തന്നെ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം അനിവാര്യമാണെന്നും കർഷക സംഘടനകൾ വ്യക്‌തമാക്കി. റാലിയിൽ പങ്കെടുത്ത് കാണാതായ 16 പേരുടെ പേരും മേൽവിലാസവും കർഷക സംഘടനകൾ ഇതിനോടകം തന്നെ പുറത്തു വിട്ടിട്ടുണ്ട്.

Read also: ഉത്തരാഖണ്ഡ് അപകടം; 2 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, മരണം 40 ആയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE