ഉത്തരാഖണ്ഡ് അപകടം; 2 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, മരണം 40 ആയി

By Team Member, Malabar News
uttarakhand
Representational image
Ajwa Travels

ന്യൂഡെൽഹി : ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ അപകടത്തിൽപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടെ കണ്ടെടുത്തു. ഇതോടെ നിലവിൽ അപകടത്തിൽ മരിച്ച ആകെ ആളുകളുടെ എണ്ണം 40 ആയി ഉയർന്നു. അപകട സ്‌ഥലത്ത് കാണാതായ 164 ആളുകളെ കൂടി ഇനിയും കണ്ടെത്താനുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കി.

കൂടാതെ പ്രളയത്തെ തുടർന്ന് തപോവൻ തുരങ്കത്തിൽപ്പെട്ട ആളുകൾക്കായി തിരച്ചിൽ തുടരുകയാണ്. തുരങ്കത്തിനുള്ളിൽ 130 മീറ്ററോളം ദുരന്തനിവാരണ സേനക്ക് എത്തിച്ചേരാൻ സാധിച്ചുവെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ അറിയിച്ചു. കൂടാതെ എത്രയും പെട്ടെന്ന് രക്ഷാപ്രവർത്തനം പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ഏകദേശം 35 പേരാണ് ഈ തുരങ്കത്തിനുള്ളിൽ കുടുങ്ങിയതായി കണക്കാക്കുന്നത്.

അപകടത്തിൽ മരിച്ച 26 പേരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്‌കരിച്ചതായും അധികൃതർ വ്യക്‌തമാക്കി. കൂടാതെ 12 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

Read also : ചെന്നൈയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE