ചെന്നൈയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്ക്

By Syndicated , Malabar News
narendra modi_malabar news
പ്രധാനമന്ത്രി നരേന്ദ്രമോദി
Ajwa Travels

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചെന്നൈയിലെ പരിപാടിയില്‍ കറുത്ത മാസ്‌കിന് വിലക്ക്. കറുത്ത നിറത്തിലുള്ള മാസ്‌ക് ധരിച്ച് ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നാണ് പോലീസ് നിർദേശം. പരിപാടിക്ക് എത്തുന്നവര്‍ക്ക് കറുപ്പൊഴികെ മറ്റ് ഏത് നിറത്തിലുള്ള മാസ്‌കും ധരിക്കാം.

3770 കോടി രൂപ ചിലവിട്ട് പൂർത്തിയാക്കിയ ചെന്നൈ മെട്രോ ഒന്നാം ഘട്ടം ദീര്‍ഘിപ്പിച്ച പാത ഇന്ന് മോദി ഉൽഘാടനം ചെയ്യും. വാഷര്‍മാന്‍പേട്ട് മുതല്‍ വിംകോ നഗര്‍ വരെയാണ് മെട്രോ നീട്ടിയത്. ഡിആര്‍ഡിഒ തദ്ദേശീയമായി നിര്‍മിച്ച അര്‍ജുന്‍ ടാങ്കും മോദി സൈന്യത്തിന് കൈമാറും. ചെന്നൈ സന്ദര്‍ശനത്തിന് ശേഷം വിവിധ പദ്ധതികളുടെ ഉൽഘാടനത്തിനായി കൊച്ചിയിലും പ്രധാനമന്ത്രി ഇന്നെത്തുന്നുണ്ട്.

Read also: ഗ്രെറ്റ തൻബെർഗിന്റെ ടൂൾകിറ്റ്; കേസിൽ ആദ്യ അറസ്‌റ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE