എടക്കര: കേരള മുസ്ലിം ജമാഅത്ത് എടക്കര സോണ്‍ ജനറല്‍ സെക്രട്ടറി ഉണ്ണീന്‍കുട്ടി സഖാഫി മൂത്തേടം ഇന്ന് കാലത്ത് 7 മണിക്ക് മരണപെട്ടു. ഉച്ചക്ക് 3 മണിക്ക് മൂത്തേടം ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ജനാസ മറവു ചെയ്തു.
ഉദയവരം ആയിരം ജമാഅത് ജുമാ മസ്ജിദ്, മഞ്ചേശ്വരം, സുന്നി ജുമാ മസ്ജിദ് ഉപ്പട, സുന്നി ജുമാ മസ്ജിദ് പാനായിക്കുളം, എന്നിവടങ്ങളില്‍ ഖത്തീബായും, ഹിദായ ദഅവാ സെന്റര്‍ മൂത്തേടത്ത് മാനേജര്‍ ആയും സേവനമനുഷ്ഠിച്ചു. ഭാര്യ ഹഫ്സ, മക്കള്‍; ഉനൈസ്, ഹുസ്ന, സാലിം, സഹ്ല, നുഹ് മാന്‍ എന്നിവരാണ്. ശിഹാബുദ്ധീന്‍ സഖാഫി, ഇമ്തിയാസ് അഹ്സനി എന്നിവര്‍ മരുമക്കളുമാണ്.