രവി തേജയ്‌ക്കൊപ്പം ഉണ്ണി മുകുന്ദൻ; ‘ഖിലാഡി’ ട്രെയ്‌ലർ കാണാം

By Film Desk, Malabar News
unni mukundan in khiladi
Ajwa Travels

രമേശ് വർമയുടെ സംവിധാനത്തിൽ രവി തേജ നായകനായി എത്തുന്ന ആക്ഷൻ ത്രില്ലർ ‘ഖിലാഡി’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ഫെബ്രുവരി 11ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന ചിത്രത്തിൽ മലയാളി താരം ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലുണ്ട്.

രാമകൃഷ്‌ണ എന്നാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അർജുനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. മീനാക്ഷി ചൗധരിയും ഡിംപിൾ ഹയതിയുമാണ് നായികമാർ.

എ സ്‌റ്റുഡിയോസിന്റെ ബാനറിൽ സത്യനാരായണ കൊനേരു, രമേഷ് വർമ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം തെലുങ്കിനു പുറമെ ഹിന്ദിയിലും ഒരുക്കുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

Most Read: കാസർഗോഡിന് എയിംസ് വേണം; പിന്തുണയുമായി കുഞ്ചാക്കോ ബോബൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE