ഉണ്ണി മുകുന്ദൻ ചിത്രം ‘മേപ്പടിയാൻ’; ട്രെയ്‌ലർ പുറത്ത്

By News Bureau, Malabar News
Ajwa Travels

ഉണ്ണി മുകുന്ദൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘മേപ്പടിയാന്റെ’ ട്രെയ്‌ലർ പുറത്തിറങ്ങി. നവാഗതനായ വിഷ്‌ണു മോഹൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രം 2022 ജനുവരി 14ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

‘മേപ്പടിയാൻ’ ഒരു സാധാരണക്കാരന്റെ അസാധാരണമായ കഥയാകും പറയുക എന്നാണ് ട്രെയ്‌ലർ വ്യക്‌തമാക്കുന്നത്‌. ഫാമിലി എന്റർടെയ്നറായ ഈ ചിത്രത്തിൽ അഞ്‌ജു കുര്യനാണ് നായിക.

ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിർമിക്കുന്നത്. നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്നു.

ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്,വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്‌ണൻ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്‌ണ പ്രസാദ്, കുണ്ടറ ജോണി, ജോർഡി പൂഞ്ഞാർ, നിഷ സാരംഗ്, പോളി വൽസൻ, മനോഹരിയമ്മ, തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

മറ്റ് അണിയറ പ്രവർത്തകർ: എഡിറ്റർ- ഷമീർ മുഹമ്മദ്, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, കല- സാബു മോഹൻ, മേക്കപ്പ്- അരുൺ ആയൂർ, വസ്‌ത്രാലങ്കാരം- ഇർഷാദ് ചെറുകുന്ന്, ഷിജിൻ പി രാജ്, പോസ്‌റ്റർ ഡിസൈനർ- ആനന്ദ് രാജേന്ദ്രൻ, അസോസിയേറ്റ് റൈറ്റർ- ശ്യാം മുരളീധരൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- കെജി ഷൈജു, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- പ്രസാദ് നമ്പിയൻക്കാവ്.

Most Read: മുഖത്തെ കറുത്ത പാടുകള്‍ അകറ്റാൻ ഇതാ ചില ടിപ്‌സ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE