‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍’; നൂറാം പടത്തില്‍ ടൈറ്റില്‍ റോളില്‍ സൈജു കുറുപ്പ്

By Trainee Reporter, Malabar News
Ajwa Travels

നൂറാം പടത്തില്‍ ടൈറ്റില്‍ റോളില്‍ സൈജു കുറുപ്പ് എത്തുന്നു. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍’ എന്ന ചിത്രത്തിലാണ് സൈജു ടൈറ്റില്‍ റോളില്‍ എത്തുന്നത്. സൈജുവിന്റെ ജൻമദിനത്തിലാണ് ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക്‌ പോസ്‌റ്റര്‍ പുറത്ത് വിട്ടത്.

ദുല്‍ഖര്‍, ആസിഫ് അലി, അജു വര്‍ഗ്ഗീസ് തുടങ്ങി നിരവധി പേരാണ് താരത്തിന് ആശംസകളുമായി ചിത്രത്തിന്റെ പോസ്‌റ്റര്‍ പങ്കുവെച്ചത്. അരുണ്‍ വൈഗ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനികാടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസ് നിര്‍മാണ രംഗത്ത് നിന്ന് വിതരണ രംഗത്തേക്കും കാലെടുത്തു വെക്കുകയാണ്.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

സൈജുവിനെ കൂടാതെ ചിത്രത്തിൽ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോണി ആന്റണി, ഗോകുലന്‍, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരും വേഷമിടുന്നു.

മറ്റ് അണിയറ പ്രവർത്തകർ: ക്യാമറ എല്‍ദോ ഐസക്, സംഗീതം-ബിജിബാല്‍, ഗാനരചന- ഹരിനാരായണൻ, എഡിറ്റര്‍- കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍- വിഷ്‌ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, പ്രൊജക്‌ട് ഡിസൈന്‍ ജയ് കൃഷ്‌ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് കാരന്തൂര്‍, ആര്‍ട്- അഖില്‍ രാജ് ചിറായില്‍, മേക്കപ്പ്- ജിതീഷ് പൊയ്യ, അസോസിയേറ്റ്‌സ് ഡയറക്‌ടര്‍മാര്‍- കിരണ്‍ റാഫേല്‍, ബിന്റോ സ്‌റ്റീഫന്‍, പിആര്‍ഒ- വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

Read also: ആദിപുരുഷനിൽ കൃതി സനോൺ സീതയാകും; ചിത്രങ്ങൾ പങ്കുവച്ച് പ്രഭാസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE