‘യാതൊന്നും പറയാതെ രാവേ’; ശ്രദ്ധേയമായി ‘വാശി’ ലിറിക്കല്‍ വീഡിയോ

By Film Desk, Malabar News
Ajwa Travels

ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്‌ണു ജി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം ‘വാശി’യുടെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘യാതൊന്നും പറയാതെ രാവേ’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

കോടതിമുറിയിലെ പ്രണയവും വിഷാദവുമൊക്കെയാണ് പാട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. സിത്താര കൃഷ്‌ണ കുമാറും അഭിജിത്ത് അനില്‍ കുമാറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് കൈലാസ് ആണ്.

പ്രമുഖ ചലച്ചിത്ര നിര്‍മാണ കമ്പനിയായ രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ടൊവിനോയും കീര്‍ത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘വാശി’. അഡ്വ. എബിന്‍, അഡ്വ. മാധവി എന്നീ കഥാപാത്രങ്ങളായാണ് ടൊവിനോയും കീര്‍ത്തിയും ചിത്രത്തില്‍ എത്തുന്നത്.

ജാനിസ് ചാക്കോ സൈമണ്‍ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത് സംവിധായകന്‍ വിഷ്‌ണു തന്നെയാണ്. റോബി വര്‍ഗീസ് രാജാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ജൂണ്‍ 17ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Most Read: കുതിര സവാരിയിൽ ഞെട്ടിച്ച് നാല് വയസുകാരൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE