വൈക്കത്തഷ്‌ടമി ആഘോഷം; ഭക്‌തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് വഴി പ്രവേശനം

By Team Member, Malabar News
Malabarnews_vaikom ashtami
Representational image
Ajwa Travels

കോട്ടയം : കോവിഡ് മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിന്ന് അഷ്‌ടമി ആഘോഷങ്ങള്‍ക്ക് ഒരുങ്ങി വൈക്കം ക്ഷേത്രം. കേരളത്തില്‍ വളരെ പ്രസിദ്ധമായ ഒന്നാണ് വൈക്കത്തഷ്‌ടമി. അഷ്‌ടമി ദിവസം രാവിലെ 4.30 മുതല്‍ ഉച്ചക്ക് 1 മണി വരെയും, വെകുന്നേരം 4.30 മുതല്‍ 7.30 വരെയുമാണ് ആളുകള്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് അനുമതി നല്‍കുക.

കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ആളുകള്‍ക്ക് മാത്രമാണ് ക്ഷേത്രത്തില്‍ പ്രവേശനം നല്‍കുക. കൂടാതെ 10 വയസില്‍ താഴെയുള്ളവര്‍ക്കും 65 വയസിന് മുകളിലുള്ളവര്‍ക്കും ക്ഷേത്ര ദര്‍ശനത്തിന് അനുമതി ഉണ്ടായിരിക്കില്ല.

കോവിഡ് വ്യാപനം കണക്കിലെടുത്ത് ആഘോഷങ്ങള്‍ ചുരുക്കിയാണ് ഇത്തവണ അഷ്‌ടമി നടക്കുക. ഇതിന്റെ ഭാഗമായി വൈക്കം, ഉദയനാപുരം ക്ഷേത്രങ്ങളില്‍ നിന്നുള്ള എഴുന്നള്ളിപ്പുകള്‍ മാത്രമേ അഷ്‌ടമിക്ക് ഉണ്ടാകുകയുള്ളൂ. കൂടാതെ രണ്ട് ആനകളെ മാത്രം ഉള്‍ക്കൊള്ളിച്ച് ആചാരങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്‌തമാക്കി. 40 പേരെ കൂടി ക്ഷേത്രത്തില്‍ അധിക ഡ്യൂട്ടിക്കായി നിയമിച്ചിട്ടുണ്ട്.

Read also : കനത്ത മഴ തുടരുന്നു; തിരുവള്ളൂരിൽ പ്രളയ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE