വളപട്ടണം ബാങ്ക് തട്ടിപ്പ്; മുഖ്യപ്രതിക്ക് 10 വർഷം തടവ്; നാല് പേരെ വെറുതെവിട്ടു

By News Desk, Malabar News
Valapattanam Bank Fraud
Representational Image
Ajwa Travels

കണ്ണൂർ: വളപട്ടണം സഹകരണ ബാങ്കിൽ 2013ൽ നടന്ന തട്ടിപ്പ് കേസിലെ ഒന്നാം പ്രതിക്ക് പത്ത് വർഷം തടവുശിക്ഷ. ബാങ്ക് മാനേജറായ മുഹമ്മദ് ജസീലിനെയാണ് തലശ്ശേരി വിജിലൻസ് കോടതി ശിക്ഷിച്ചത്. കേസിലെ മറ്റ് പ്രതികളായ ബാങ്ക് പ്രസിഡണ്ട്, സെക്രട്ടറി എന്നിവരെ കോടതി വെറുതെവിട്ടു.

മുസ്‌ലിം ലീഗിന്റെ കീഴിലുള്ള ബാങ്കിൽ ആറര കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. പത്ത് കുറ്റപത്രങ്ങളാണ് കേസിൽ ഇതുവരെ സമർപ്പിച്ചിരിക്കുന്നത്. ഇതിൽ രണ്ട് ലക്ഷം തട്ടിയ ആദ്യ കേസിന്റെ വിധിയാണ് വന്നത്. തടവിന് പുറമെ ജസീല എട്ടര ലക്ഷം രൂപ പിഴയും ഒടുക്കണം. അതേസമയം, കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം പറഞ്ഞു. കേസിൽ മതിയായ തെളിവുകളില്ലെന്നും പ്രതിഭാഗം ആരോപിക്കുന്നുണ്ട്.

Also Read: കൊച്ചി പീഡനം; പ്രതി മാർട്ടിൻ ജോസഫിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE