ക്രിസ്‍മസ് ചിത്രമായി ‘കൂലി നമ്പര്‍ 1’; ട്രെയ്ലര്‍ പുറത്തിറങ്ങി

By Team Member, Malabar News
Malabarnews_coolie number 1
Representational image
Ajwa Travels

വരുണ്‍ ധവാന്‍, സാറാ അലി ഖാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ബോളിവുഡ് ചിത്രം ‘കൂലി നമ്പര്‍ 1‘ ന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ക്രിസ്‍മസ് റിലീസ് ആയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. വരുണ്‍ ധവാന്റെ പിതാവ് ഡേവിഡ് ധവാനാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന പ്രത്യേകതയും കൂലി നമ്പര്‍ 1 ന് ഉണ്ട്. ഒടിടി റിലീസ് ചെയ്യുന്ന ചിത്രം ഡിസംബര്‍ 25 ആം തീയതി ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

1995 ല്‍ ഡേവിഡ് ധവാന്‍ ഇതേ പേരില്‍ സംവിധാനം ചെയ്‌ത സിനിമയുടെ റീമേക്ക് ആയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ഗോവിന്ദ, കരിഷ്‌മ കപൂര്‍ എന്നിവരായിരുന്നു അന്ന് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ധനികനായ വ്യവസായിയെന്ന പേരില്‍ വിവാഹത്തിന് ഒരുങ്ങുന്ന റെയില്‍വേ പോര്‍ട്ടറുടെ റോളിലാണ് പുതിയ ചിത്രത്തില്‍ വരുണ്‍ ധവാന്‍ എത്തുന്നത്.

വാസു ഭഗ്‌നാനി, ജാക്കി ഭഗ്‌നാനി, ദീപ്ശിഖ ദേശ്‌മുഖ്‌ എന്നിവര്‍ ചേര്‍ന്ന് പൂജ എന്റെര്‍ടൈൻമെൻറിന്റെ ബാനറിലാണ് കൂലി നമ്പര്‍ 1 നിര്‍മ്മിക്കുന്നത്. റൂമി ജാഫ്രി തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഫര്‍ഹാദ് സാംജിയയാണ് സംഭാഷണം നല്‍കിയിരിക്കുന്നത്. കൂടാതെ പരേഷ് റാവല്‍, ജാവേദ് ജാഫ്രി, രാജ്പാല്‍ യാദവ്, സാഹില്‍ വൈദ്, ശിഖ തല്‍സാനിയ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Read also : വരുന്നു, പൃഥ്വിരാജ് പ്രൊഡക്ഷന്റെ മൂന്നാം ചിത്രം; പേരിനായി നാളെ വരെ കാത്തിരിക്കണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE