തിയേറ്ററിലേക്ക് ആദ്യമെത്തുന്ന മലയാള ചിത്രം ജയസൂര്യയുടെ ‘വെള്ളം’

By News Desk, Malabar News
Ajwa Travels

ഒന്‍പത് മാസത്തില്‍ കൂടുതലായി അടഞ്ഞു കിടന്ന തിയേറ്ററുകള്‍ ഇന്നലെ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ ചലച്ചിത്ര ലോകം ഏറെ പ്രതീക്ഷയിലാണ്. വിജയ് ചിത്രം ‘മാസ്‌റ്ററി’ന്റെ പിന്നാലെ ഒരുപിടി മലയാള ചിത്രങ്ങളും റിലീസിന് തയാറായി നില്‍ക്കുകയാണ്.

ഇതില്‍ ആദ്യം തിയേറ്ററിലെത്തുന്ന മലയാള ചിത്രം ജയസൂര്യ കേന്ദ്ര കഥാപാത്രമാകുന്ന ‘വെള്ളം’ ആണ്. ‘ക്യാപ്റ്റനു’ ശേഷം പ്രജേഷ് സെന്നും നടന്‍ ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ‘വെള്ളം’. ജനുവരി 22നാണ് ചിത്രം റിലീസിനെത്തുന്നത്. ജോസ് കുട്ടി മഠത്തില്‍, യദുകൃഷ്‌ണ , രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവരാണ് ‘വെള്ളം’ നിര്‍മിച്ചിരിക്കുന്നത്.

സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. സംയുക്‌ത മേനോൻ, സിദ്ദീഖ്, ഇന്ദ്രന്‍സ്, ശ്രീലക്ഷ്‌മി, നിര്‍മല്‍ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, സന്തോഷ് കീഴാറ്റൂര്‍, വെട്ടുകിളി പ്രകാശ്, സിനില്‍ സൈനുദ്ദീന്‍, അധീഷ് ദാമോദര്‍, പ്രിയങ്ക തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Kerala News: മദ്യവില വർധന; നൂറ് കോടിയുടെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE