മദ്യവില വർധന; നൂറ് കോടിയുടെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്

By Staff Reporter, Malabar News
Ramesh Chennithala's office on new contoversy
Ajwa Travels

തിരുവനന്തപുരം: മദ്യവില വർധനയിൽ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യവില കൂട്ടിയത് മദ്യ നിർമാതാക്കൾക്ക് വേണ്ടിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മദ്യത്തിന് പതിനാല് ശതമാനം വർധനവാണ് ഉണ്ടായത്. മദ്യവില വർധന അടിയന്തരമായി പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ബെവ്‌കോയുടെ ആവശ്യത്തിന് പിന്നിൽ സിപിഎമ്മാണ്. ഇടപാടിൽ നൂറുകോടി രൂപയുടെ അഴിമതി ഉണ്ടെന്നാണ് മനസിലാക്കുന്നത്. തീരുമാനം ഡിസ്‌റ്റിലറി കമ്പനികൾക്ക് അനർഹമായ ലാഭം നേടാൻ സഹായിക്കും. ബെവ്‌കോയെ കൊണ്ട് ആവശ്യം ഉന്നയിപ്പിച്ചത് എകെജി സെന്ററിലെ ബുദ്ധി കേന്ദ്രങ്ങളാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

അതേസമയം, പ്രതിപക്ഷ നേതാവിന്റെ ആരോപണം എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്‌ണൻ തള്ളി. ബെവ്കോ വാങ്ങുന്ന മദ്യവില തീരുമാനിക്കുന്നത് ഡയറക്‌ടർ ബോർഡാണ്. സ്‌പിരിറ്റിന്റെ വില കൂട്ടുന്നതാണ് മദ്യത്തിന്റെ വില കൂടാൻ കാരണമെന്നും മന്ത്രി പറഞ്ഞു. പുകമറ സൃഷ്‌ടിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയനും ആരോപണത്തിന് മറുപടി നൽകി.

Read Also: സമന്വയ പദ്ധതിയിലൂടെ 100 ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാർഥികൾക്ക് കൂടി സ്‌കോളര്‍ഷിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE