‘വേലുക്കാക്ക’ ചിത്രീകരണം ആരംഭിച്ചു; വ്യത്യസ്‌ത ലുക്കില്‍ ഇന്ദ്രന്‍സ്

By Team Member, Malabar News
Malabarnews_velukkakka
Representational image
Ajwa Travels

സ്‌ഥിരം കോമഡി കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ഇപ്പോള്‍ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നതിന് മുന്‍തൂക്കം നല്‍കുന്ന നടനാണ് ഇന്ദ്രന്‍സ്. കോമഡി മാത്രമല്ല അഭിനയത്തിന്റെ എല്ലാ തലങ്ങളും തനിക്ക് വഴങ്ങുമെന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ അദ്ദേഹം തെളിയിക്കുകയും ചെയ്‌തു. ഇപ്പോള്‍ അത്തരത്തില്‍ ഒരു കഥാപാത്രവുമായി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ് ഇന്ദ്രന്‍സ്. വേലുക്കാക്ക എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രന്‍സ് വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. സിനിമയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു.

ചിത്രത്തില്‍ വേലുക്കാക്ക എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തു വന്നിട്ടുണ്ട്. വ്യത്യസ്‌തമായ ഭാവ ഭേദങ്ങളോടെയാണ് ഇന്ദ്രന്‍സ് പോസ്‌റ്ററില്‍ അവതരിച്ചിരിക്കുന്നത്. നവാഗത സംവിധായകനായ അശോക് ആര്‍ കലീത്തയാണ് വേലുക്കാക്ക സംവിധാനം ചെയ്യുന്നത്. സിനിമയുടെ കഥ ഒരുക്കുന്നതും അശോക് തന്നെയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സത്യന്‍ എം എ ആണ്.

ചിത്രം സംസാരിക്കുന്നത് വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കളെ ഒറ്റപ്പെടുത്തുന്ന മക്കളോടുള്ള ചോദ്യങ്ങളാണ് എന്ന് സംവിധായകന്‍ വ്യക്‌തമാക്കി. വേലുക്കാക്കയുടേയും ഭാര്യയുടെയും ജീവിതമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ചിത്രത്തില്‍ വേലുക്കാക്കയുടെ ഭാര്യയായി എത്തുന്നത് ഉമയാണ്. തമാശ എന്ന സിനിമയിൽ വിനയ് ഫോര്‍ട്ടിന്റെ അമ്മയായി എത്തിയ താരമാണ് ഉമ. ഷാജി ജേക്കബ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ റിനില്‍ ഗൗതം, യുനുസ്യോ എന്നിവരാണ് സംഗീതം പകരുന്നത്.

Read also : നടിയെ ആക്രമിച്ച കേസ്; കോടതി മാറ്റണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE