മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിക്കെതിരെ വിജിലൻസ് കേസ്

By Trainee Reporter, Malabar News
Ajwa Travels

കണ്ണൂർ: മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അബ്‌ദുൾ കരീം ചേലേരിക്കെതിരെ വിജിലൻസ് കേസെടുത്തു. കമ്പിൽ എൻആർഐ റിലീഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ വൻ ക്രമക്കേട് നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. വിജിലൻസ് ഡയറക്‌ടറുടെ നിർദ്ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സൊസൈറ്റിയുടെ മറവിൽ സഹകരണ സംഘം ഉണ്ടാക്കി മണൽ വാരിയതിൽ ലക്ഷകണക്കിന് രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കേസ്. 43 ലക്ഷം രൂപയാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ സെക്രട്ടറി ഉൾപ്പടെ പത്ത് പേർക്കെതിരെയും കേസെടുക്കാനാണ് വിജിലൻസ് ഡയറക്‌ടറുടെ നിർദ്ദേശം.

അതേസമയം, സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലും സൊസൈറ്റിയിൽ വൻ ക്രമക്കേട് കണ്ടെത്തിയിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് വിജിലൻസിന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE