‘വിക്രാന്ത് റോണ’ കേരളത്തിലും; വമ്പൻ സ്വീകരണം ഒരുക്കി ദുൽഖറിന്റെ വേ ഫാറർ

By News Desk, Malabar News
Ajwa Travels

രാജമൗലി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യത ലഭിച്ച താരമാണ് കിച്ച സുദീപ്. ഈച്ചയിലും ബാഹുബലിയിലും ഒക്കെ വലുതും ചെറുതുമായ വേഷങ്ങളിൽ എത്തിയ താരം പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘വിക്രാന്ത് റോണ’. പൂര്‍ണമായും 3ഡിയില്‍ ഒരുങ്ങുന്ന ചിത്രം മലയാളം ഉള്‍പ്പടെ പല ഭാഷകളിലാണ് ഒരുങ്ങുന്നത്. ജൂലൈ 28ന് ലോകമെമ്പാടും 6000 സ്‌ക്രീനുകളില്‍ വിക്രാന്ത് റോണ പ്രദർശനത്തിന് എത്തും.

ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷന്‍ കണ്ടെന്റുകള്‍ക്ക് 104 മില്യൺ കാഴ്‌ചക്കാരാണ് ഇതുവരെയുള്ളത്. അനൂപ് ഭണ്ടാരി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാന്റസി ആക്ഷന്‍ ചിത്രമാണിത്. ശാലിനി ജാക്ക് മഞ്‌ജുവും അലങ്കാര്‍ പാണ്ട്യനും ചേർന്നാണ് നിർമാണം. സുദീപിന്റെ കിച്ച ക്രിയേഷന്‍സും നിർമാണത്തില്‍ പങ്കാളിയാണ്. വില്യം ഡേവിഡ് ആണ് ക്യാമറക്ക് പിന്നില്‍, ബി അജിനേഷ് ലോകനാഥ് ആണ് സംഗീത സംവിധായകന്‍.

ചിത്രം കേരളത്തിലെത്തിക്കുന്നത് കേരളത്തിലെ മുന്‍നിര ഡിസ്‌ട്രിബ്യൂഷന്‍ കമ്പനികളില്‍ ഒന്നായ ദുല്‍ഖര്‍ സല്‍മാന്റെ വേ ഫാറർ ഫിലിംസാണ്. വിക്രാന്ത് റോണയ്‌ക്കായി വമ്പൻ സ്വീകരണമാണ് വേ ഫാറർ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. ദുല്‍ഖര്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തിക്കുന്ന അന്യഭാഷാ പാന്‍ ഇന്ത്യാ ചിത്രം എന്ന നിലയിലും ചിത്രത്തിന്റെ പ്രതീക്ഷകള്‍ ഏറെയാണ്. വോക്‌സ് കോമും ഫിഫ് സ്‌റ്റുഡിയോസും ചേര്‍ന്നാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ്.

Most Read: മൂന്ന് മണിക്കൂർ ചോദ്യംചെയ്യൽ; സോണിയയെ വിട്ടയച്ചു, ആവശ്യമെങ്കിൽ വിളിപ്പിക്കുമെന്ന് ഇഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE