വിഷ്‌ണു ഉണ്ണികൃഷ്‌ണന്റെ ‘പതിമൂന്നാം രാത്രി ശിവരാത്രി’; ചിത്രീകരണം തുടങ്ങി

By News Bureau, Malabar News
vishnu unnikrishnan
Ajwa Travels

വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍, ഷൈന്‍ ടോം ചാക്കോ, മാളവിക മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനീഷ് ബാബു സംവിധാനം ചെയ്യുന്ന ‘പതിമൂന്നാം രാത്രി ശിവരാത്രി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മറയൂരില്‍ ആരംഭിച്ചു.

ഡി ടു കെ, സിന്‍-സില്‍ സെല്ലുലോയ്ഡ് എന്നീ ബാനറുകളിൽ മേരി മൈഷ, ജോര്‍ജ് എസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആര്‍എസ് ആനന്ദ് കുമാറാണ്. ദിനേശ് നീലകണ്‌ഠന്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. രാജു ജോര്‍ജാണ് ഗാനരചനയും സംഗീത സംവിധാനവും.

ദീപക് പറമ്പോള്‍, വിജയ് ബാബു, സോഹന്‍ സീനു ലാല്‍, സാജന്‍ പള്ളുരുത്തി, അനില്‍ പെരുമ്പളം, രമേശ് കോട്ടയം, ഡെയിന്‍ ഡേവിസ്, അസിം ജമാല്‍, ഡിസ്‌നി ജെയിംസ്, രജിത്, അര്‍ച്ചന കവി, മീനാക്ഷി, സ്‌മിനു സിജോ, സോനാ നായര്‍, ആര്യ തുടങ്ങി വൻ താരനിരയും ചിത്രത്തിലുണ്ട്.

മറ്റ് അണിയറ പ്രവർത്തകർ: എഡിറ്റര്‍- വിജയ് വേലുക്കുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനീഷ് പെരുമ്പിലാവ്, കല- സന്തോഷ് രാമന്‍, മേക്കപ്പ്- മനു മോഹന്‍, വസ്‌ത്രാലങ്കാരം- അരവിന്ദ് കെആര്‍, സ്‌റ്റില്‍സ്- ഇകൂട്സ് രഘു, ഡിസൈന്‍- ജോബിന്‍സ് പാപ്പവെറോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അനില്‍ ആമ്പല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍- എംവി ജിജേഷ്, അസോസിയേറ്റ് ഡയറക്‌ടര്‍- ഡസ്‍റ്റിന്‍, അസിസ്‌റ്റന്റ് ഡയറക്‌ടര്‍- ശ്രീജ ശ്രീധര്‍, രാജീവ്, അരുന്ധതി, ആക്ഷന്‍- മാഫിയ ശശി, നൃത്തം- റിഷ്‌ദാൻ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അഭിലാഷ് പാങ്ങോട്, പ്രൊഡക്ഷന്‍ മാനേജര്‍- ജസ്‍റ്റിന്‍ കൊല്ലം.

Most Read: ചുണ്ടുകൾ മനോഹരമാക്കാം; ഇതാ ചില പൊടിക്കൈകൾ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE