എം ശിവശങ്കറിന്റെ അറസ്‌റ്റ്; മുഖ്യമന്ത്രിയേയും സർക്കാരിനേയും പരിഹസിച്ച് വിടി ബൽറാം

By Desk Reporter, Malabar News
The dress code should be changed in such a way that liberties are allowed; VT Balram
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തതിന്‌ പിന്നാലെ സർക്കാരിനെ പരിഹസിച്ച് വിടി ബൽറാം എംഎൽഎ. ഫേസ്ബുക്ക് പോസ്‌റ്റിലായിരുന്നു ബൽറാമിന്റെ പരിഹാസം. അഴിമതി വിരുദ്ധ സർക്കാരിനേയും മടിയിൽ കനമില്ലാത്ത നിഷ്‌കളങ്കനായ അതിന്റെ തലവനേയും വഞ്ചിച്ച ഐഎഎസ് ഉദ്യോഗസ്‌ഥനെ അറസ്‌റ്റ് ചെയ്‌തതിൽ സന്തോഷമില്ലേ എന്നായിരുന്നു ബൽറാമിന്റെ പരിഹാസ ചോദ്യം.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണ രൂപം:

കേരളത്തിന്റെ ഹൃദയപക്ഷമായ ഒരു അഴിമതി വിരുദ്ധ ജനകീയ സർക്കാരിനെയും അതിന്റെ തലവനും മടിശ്ശീലയിൽ കനമില്ലാത്തവനുമായ നിഷ്‌കളങ്കനായ സഖാവിനേയും വഞ്ചിച്ച ചതിയനും കുലംകുത്തിയുമായ ഒരു ഐഎഎസ് ഉദ്യോഗസ്‌ഥനെ എൻഫോഴ്‌സ്‌മെന്റുകാർ അറസ്‌റ്റ് ചെയ്‌തിട്ടും ഇവിടത്തെ മറ്റ് പുരോഗമന സഖാക്കൾക്ക് എന്താണ് ഒരു സന്തോഷമില്ലാത്തത്?

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം ഇന്നലെ രാത്രി 10 മണിക്കാണ് ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് അറസ്‌റ്റ് ചെയ്‌തത്‌. രാവിലെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടു പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ശിവശങ്കറിനെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് ആറ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലുകൾക്ക് ഒടുവിലാണ് എം ശിവശങ്കറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.

Related News:  എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE