കാത്തിരിപ്പ് നീളും; ‘ആർആർആർ’ റിലീസ് നീട്ടി

By News Bureau, Malabar News
RRR Movie
Ajwa Travels

എസ്എസ് രാജമൗലിയുടെ ‘ആർആർആർ’ റിലീസ് മാറ്റിവെച്ചു. ജനുവരി ഏഴിന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഒമൈക്രോൺ വകഭേദമടക്കം രാജ്യത്ത് കോവിഡ് ഭീഷണി വർധിക്കുകയും പലയിടത്തും തിയേറ്റർ അടക്കുകയും ചെയ്‌തതിനെ തുടർന്നാണ് നീട്ടിയത്.

റിലീസ് മാറ്റിവെച്ച വിവരം ‘ആർആർആർ’ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം പുതിയ റിലീസിങ് തീയതി അണിയറ പ്രവർത്തകർ അറിയിച്ചിട്ടില്ല.

രാജമൗലിയുടെ സംവിധാനത്തിൽ രാം ചരൺ, ജൂനിയർ എൻടിആർ, അജയ് ദേവ്ഗൺ, ആലിയ ഭട്ട് തുടങ്ങിയവർ ഒന്നിക്കുന്ന ‘ആർആർആർ’ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്.

നേരത്തെ ഒക്‌ടോബർ 13ന് ചിത്രം പ്രദർശനത്തിന് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് മാറ്റിവെക്കുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും ആരാധകരെ നിരാശപ്പെടുത്തി റിലീസ് നീട്ടിയിരിക്കുകയാണ്.

Most Read: വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഈ മാസം 10 കിലോ അരി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE