‘ആർജെ മഡോണ’യുടെ ടീസർ കണ്ട് അഭിപ്രായം പറയൂ; ആസ്വാദകരോട് നായിക അമലേന്ദു

By Siva Prasad, Special Correspondent (Film)
  • Follow author on
Ajwa Travels

ആനന്ദ് കൃഷ്‌ണരാജ്‌ സംവിധാനം ചെയ്‌ത, ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ മിസ്‌റ്ററി, ത്രില്ലർ ചിത്രം ‘ആർജെ മഡോണ’ യുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ ടീസർ കണ്ടശേഷം, അഭിപ്രായം പ്രതികരണമായി അറിയിക്കാൻ ചിത്രത്തിലെ നായിക അമലേന്ദു പ്രേക്ഷകരോട് അഭ്യർഥിച്ചു.

Amalenduതന്റെ കരിയറിന്റെ തുടക്കം കുറിക്കുന്നത് ‘ആർജെ മഡോണ’ എന്ന ചിത്രത്തിലൂടെയാണെന്നും ഇതിന്റെ പിന്നണി പ്രവർത്തകരും മുന്നണി പ്രവർത്തകരും പുതിയതാണെങ്കിലും ഒരു വലിയ പരിശ്രമത്തിന്റെ ഫലമാണ് ചിത്രമെന്നും അമലേന്ദു തന്റെ സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു. ചിത്രത്തിൽ, അമലേന്ദു കെ രാജിനെ കൂടാതെ, അനിൽ ആന്റോ, ഷേർ ഷാ ഷെരീഫ് എന്നിവർ പ്രധാന വേഷങ്ങളിൽ വരുന്നു. ജിജോ ജേക്കബ്‌, നീലിൻ സാൻഡ്ര, ജയ്‌ വിഷ്‌ണു തുടങ്ങിയവരും അഭിനേതാക്കളായി ചിത്രത്തിൽ ഉണ്ട്. ടീസർ കാണാം:

ഹിച്ച്‌കോക്ക്‌ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ പറത്തിറങ്ങുന്ന ചിത്രം ‘എ സ്‌റ്റോളാൻ ബയോപിക്’ എന്ന ടാഗ്‌ലൈനിലാണ് വരുന്നത്. മഡോണ എന്ന റേഡിയോ ജോക്കി, തനിക്കേറ്റവും പ്രിയപ്പെട്ട ആളോടൊപ്പം ഒരു ദിവസം ചിലവഴിക്കാൻ തീരുമാനിക്കുന്നതും, എന്നാൽ തികച്ചും അപരിചിതമായ സ്‌ഥലത്തും സ്ട്രയ്ഞ്ചറായ വ്യക്‌തിയുടെ മുന്നിൽ എത്തിച്ചേരുന്നതുമാണ് ചിത്രത്തിന്റെ കഥാപശ്‌ചാത്തലം. ചിത്രവുമായി ബന്ധപ്പെട്ട മറ്റുവാർത്തകൾ ഈ ലിങ്കിൽ വായിക്കാം.

'RJ Madonna' heroine Amalendu

Most Read: ആയുർവേദത്തെ അപമാനിച്ചു; മലയാളി ഡോക്‌ടര്‍ക്കെതിരെ ആയുഷ് മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE