നീരൊഴുക്ക് വർധിച്ചു; മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയോട് അടുക്കുന്നു

By Team Member, Malabar News
Mullapperiyar Dam
Ajwa Travels

ഇടുക്കി : സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ നീരൊഴുക്ക് വർധിച്ചതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയോട് അടുക്കുന്നു. 135.80 അടിയാണ് നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഷട്ടറുകൾ തുറന്ന് ജലം ഒഴുക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

142 അടിയാണ് മുല്ലപ്പെരിയാറിലെ പരമാവധി സംഭരണശേഷി. ഇതിൽ ജലനിരപ്പ് 140 അടി ആകുമ്പോഴേക്കും ഒന്നാമത്തെ ജാഗ്രതാ നിർദ്ദേശം നൽകും. തുടർന്ന് 142 അടിയിൽ എത്തുമ്പോഴാണ് മൂന്നാമത്തെ ജാഗ്രതാ നിർദ്ദേശവും നൽകി ഷട്ടറുകൾ തുറക്കുന്നത്. നിലവിൽ ജലനിരപ്പ് ഉയരുന്നതിനാൽ, ഷട്ടറുകൾ ഉയർത്തി വെള്ളമൊഴുക്കേണ്ട സാഹചര്യം ഉണ്ടായാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കളക്‌ടർ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കൂടാതെ ജലനിരപ്പ് 136 അടിയിലെത്തിയാൽ ബന്ധപ്പെട്ട വില്ലേജ് ഓഫിസുകളിൽ കൺട്രോൾ റൂം തുറക്കാനും നിർദ്ദേശം നൽകി. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്ന ആളുകളെ മാറ്റി പാർപ്പിക്കാനുള്ള കെട്ടിടങ്ങൾ കണ്ടെത്താനും കളക്‌ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് പരമാവധിയോട് അടുക്കുന്നതിനാൽ മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ വെള്ളം കൊണ്ടുപോകാത്തതും ജലനിരപ്പ് ഉയരുന്നതിന് കാരണമാകുന്നുണ്ട്.

Read also : ജില്ലയിലെ വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം; ഖലീലുല്‍ ബുഖാരി തങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE