ജില്ലയിൽ ആരോഗ്യപ്രവർത്തകൻ ഉൾപ്പെടെ 64 പേർക്ക് കോവിഡ്

By News Desk, Malabar News
wayanad covid updates
Representational Image
Ajwa Travels

വയനാട്: ജില്ലയിൽ ആരോഗ്യപ്രവർത്തകൻ ഉൾപ്പെടെ 64 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എടവക സ്വദേശിയായ ആരോഗ്യ പ്രവർത്തകനാണ് പോസിറ്റീവായത്. 63 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ ഇതര സംസ്ഥാനത്ത് നിന്ന് വന്നതാണ്. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2150 ആയി. ആകെ 1697 പേരാണ് ഇതുവരെ രോഗമുക്തരായത്. നിലവിൽ 473 പേർ ചികിത്സയിൽ തുടരുന്നു.

സമ്പർക്ക രോഗികൾ:-
മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ 12 പേ​ർ, ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ 10 പേ​ർ, മു​ട്ടി​ൽ-എ​ട​വ​ക 5 പേ​ർ വീ​തം, തി​രു​നെ​ല്ലി-മീ​ന​ങ്ങാ​ടി 4 പേ​ർ വീ​തം, പ​ടി​ഞ്ഞാ​റ​ത്ത​റ, പൂ​താ​ടി-തൊ​ണ്ട​ർ​നാ​ട് 2 പേ​ർ വീ​തം, അ​മ്പ​ല​വ​യ​ൽ, ത​വി​ഞ്ഞാ​ൽ, വെ​ള്ള​മു​ണ്ട, മൂ​പ്പൈ​നാ​ട്, വെ​ങ്ങ​പ്പ​ള്ളി, ബ​ത്തേ​രി ഓ​രോ​രു​ത്ത​ർ വീ​തം, മു​ണ്ടേ​രി സ്‌കൂൾ സമ്പർക്കത്തിലുള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ 2 പേ​ർ, ക​ൽ​പ്പ​റ്റ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി, ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത 2 തൊ​ണ്ട​ർ​നാ​ട് സ്വ​ദേ​ശി​ക​ൾ, ഒ​രു പ​ന​മ​രം സ്വ​ദേ​ശി എന്നിവർ.

ജില്ലയിൽ പുതുതായി 215 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ആകെ 2945 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. 229 പേർ നിരീക്ഷണ കാലാവധി പൂർത്തിയാക്കി. ഇതുവരെ പരിശോധനക്കയച്ച 66,902 സാമ്പിളുകളിൽ 63,534 പേരുടെ ഫലം ലഭിച്ചു. 61,384 പേരുടെ പരിശോധനാ ഫലം നെഗറ്റീവും 2150 പേരുടെ ഫലം പോസിറ്റീവുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE