വയനാട് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 4,65,777 പേർ

By Desk Reporter, Malabar News
Vaccination in Wayanad
Representational Image
Ajwa Travels

വയനാട്: ജില്ലയിൽ ഇതുവരെ 4,65,777 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 3,55,680 പേർ ഒന്നാം ഡോസ് വാക്‌സിനും 1,10,097 പേർ രണ്ടാം ഡോസും സ്വീകരിച്ചു. വാക്‌സിനേഷൻ നടന്ന 44 കേന്ദ്രങ്ങളിലായി 7,691 പേരാണ് ഇന്ന് മാത്രം വാക്‌സിൻ സ്വീകരിച്ചത്.

2,22,597 പുരുഷൻമാരും 2,43,111 സ്‌ത്രീകളും വാക്‌സിൻ സ്വീകരിച്ചു. 60 വയസിന് മുകളിൽ പ്രായമുള്ള 1,79,766 പേരും 45നും 60നും ഇടയിൽ പ്രായമുള്ള 1,86,925 പേരും വാക്‌സിനേഷൻ നടത്തി. 18 മുതൽ 44 വയസു വരെ പ്രായമുള്ള 99,086 പേരാണ് ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്.

അതേസമയം, ജില്ലയിൽ ഇന്ന് 266 പേർക്ക് കോവിഡ് ബാധ സ്‌ഥിരീകരിച്ചു. ഇതിൽ 261 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. 194 പേർ ഇന്ന് രോഗമുക്‌തി നേടിയിട്ടുണ്ട്.

Also Read:  ഐഎന്‍എല്ലിന്റെ സംസ്‌ഥാന തല യോഗത്തിന് കോഴിക്കോട് കോര്‍പറേഷന്റെ വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE