24 മണിക്കൂറിൽ തന്നെ കാലവർഷം കേരളത്തിലെത്തും; കാലാവസ്‌ഥാ കേന്ദ്രം

By Team Member, Malabar News
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് അടുത്ത 24 മണിക്കൂറിൽ തന്നെ കാലവർഷം എത്തുമെന്ന പ്രസ്‌താവനയിൽ ഉറച്ച് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം കാലവർഷം എത്തുന്നതിന്റെ സൂചനകൾ ഇതുവരെ സംസ്‌ഥാനത്ത് ഉണ്ടാകാത്ത സാഹചര്യത്തിൽ മൺസൂൺ ഇത്തവണ താമസിക്കുമെന്നും കാലാവസ്‌ഥാ വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.

നിലവിൽ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴ ഉണ്ടാകാറുണ്ട്. ഇതേ തുടർന്ന് ഇന്ന് മധ്യ കേരളത്തിൽ ശക്‌തമായ മഴ ഉണ്ടാകുമെന്നും കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കി. ഈ സാഹചര്യത്തിൽ ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു.

ശക്‌തമായ മഴ മിക്ക ജില്ലകളിലും നാളെയും പ്രതീക്ഷിക്കാം. അതിനാൽ തന്നെ തൃശൂർ, കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ കേരളതീരത്ത് 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി. ഈ സാഹചര്യത്തിൽ മൽസ്യ ബന്ധനത്തിനായി ആളുകൾ കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Read also : കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി മധ്യമേഖലാ സെക്രട്ടറിയെയടക്കം ഇന്ന് ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE