കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി മധ്യമേഖലാ സെക്രട്ടറിയെയടക്കം ഇന്ന് ചോദ്യം ചെയ്യും

By Staff Reporter, Malabar News
kodakara hawala case
Representational Image
Ajwa Travels

തൃശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്യും. ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എല്‍ പത്‌മകുമാറിനെ ഉള്‍പ്പടെയാണ് ഇന്ന് ചോദ്യം ചെയ്യുക. കൂടാതെ കുഴല്‍പ്പണക്കേസ് പ്രതികളുമായി ബന്ധമുള്ളവരേയും ഇന്ന് ചോദ്യം ചെയ്യും.

പത്‌മകുമാറിന് പോലീസ് ക്ളബ്ബില്‍ എത്തണമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ പോലീസ് നോട്ടിസ് നല്‍കിയിരുന്നു. ബിജെപിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് എല്‍ പത്‌മകുമാര്‍. കുഴല്‍പ്പണക്കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന സൂചനയുടെ അടിസ്‌ഥാനത്തിലാണ് പത്‌മകുമാറിനെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.

പ്രതികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ മറ്റുള്ളവരുടെ ചോദ്യം ചെയ്യലും ഇന്ന് നടക്കും. അതേസമയം കുഴല്‍പ്പണക്കേസ് പ്രതികളായ രഞ്‌ജിത്ത്, മാര്‍ട്ടിന്‍ എന്നിവര്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.

Read Also: ഗുസ്‌തി താരത്തിന്റെ കൊലപാതകം; സുശീൽ കുമാറിനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE