ആരാണ് ഇദ്ദേഹത്തെ വോട്ട് ചെയ്‌ത്‌ ജയിപ്പിച്ചത്? യോഗിക്കെതിരെ പൊട്ടിത്തെറിച്ച് യുഎഇ രാജകുമാരി

By Desk Reporter, Malabar News
uae-princess-slams-yogi-aditya-nath
Ajwa Travels

അബുദാബി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെതിരെ പൊട്ടിത്തെറിച്ച് യുഎഇ രാജകുമാരി ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസിമി. വർഷങ്ങൾക്ക് മുമ്പ് യോഗി എഴുതിയ സ്‌ത്രീവിരുദ്ധ ലേഖനം സംബന്ധിച്ചുള്ള വാർത്തയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാജകുമാരിയുടെ പ്രതികരണം.

“ആരാണിയാൾ? യോഗി, എങ്ങനെയാണിയാൾക്കിത് പറയാൻ പറ്റുന്നത്. ആരാണിദ്ദേഹത്തെ വോട്ട് ചെയ്‌ത്‌ വിജയിപ്പിച്ചത്,”- യുഎഇ രാജകുമാരി ട്വീറ്റ് ചെയ്‌തു. സ്‌ത്രീകൾ സ്വാതന്ത്ര്യത്തിന് അർഹരല്ലെന്ന യോഗിയുടെ പ്രസ്‌താവനയാണ് വിമർശനത്തിന് ആധാരം.

നേരത്തെ യുഎഇയിലെ ചില പ്രവാസി ഇന്ത്യക്കാര്‍ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ഹിന്ദ് അല്‍ ഖാസിമി രംഗത്തു വന്നിരുന്നു. ഞങ്ങളുടെ രാജ്യത്ത് വന്ന് ഞങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്ന് ഈ രാജകുടുംബാംഗം അന്ന് വര്‍ഗീയ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒരു ഇന്ത്യന്‍ പ്രവാസിയുടെ വിദ്വേഷപരമായ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്ക് വെച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രതികരണം. പിന്നീട് ഗള്‍ഫ് രാജ്യങ്ങളിലെ നിരവധി പ്രമുഖര്‍ ഒരു ക്യാംപയിൻ പോലെ ഇത് ഏറ്റെടുക്കുകയും മുസ്‌ലിം വിരുദ്ധ ട്വീറ്റുകളിട്ട നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്‌ടമാവുകയും ചെയ്‌തിരുന്നു.

Most Read:  ഗുജറാത്തിലെ ലഹരിവേട്ട; ഇഡി അന്വേഷണം പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE