ചികിൽസിക്കാൻ എന്തിനാണ് മതം ചോദിക്കുന്നത്? ഖാലിദ് റഹ്‌മാൻ

By Desk Reporter, Malabar News
Khalid-Rahman-criticizing-hospitals-for-asking-religion
Ajwa Travels

കൊച്ചി: ചികിൽസ തേടിയെത്തുന്ന രോഗികളോട് പോലും മതം ചോദിക്കുന്ന വ്യവസ്‌ഥകൾക്ക് എതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ഖാലിദ് റഹ്‌മാൻ. പരിശോധിക്കാന്‍ എന്തിനാണ് മതം ചോദിക്കുന്നതെന്നാണ് കൊച്ചി മെഡിക്കല്‍ ട്രസ്‌റ്റ് ആശുപത്രിയിലെ രജിസ്‌ട്രേഷന്‍ ഫോം ഫേസ്ബുക്കിൽ പങ്കുവെച്ച് അദ്ദേഹം ചോദിച്ചത്.

ഖാലിദ് റഹ്‌മാന്റെ പേരില്‍ പൂരിപ്പിച്ച രജിസ്‌ട്രേഷന്‍ ഫോമാണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. മതം എന്ന കോളത്തില്‍ ‘ഇല്ല’ എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. എന്തിനാണ് ഒരു ആരോഗ്യ സ്‌ഥാപനം പരിശോധനക്ക് മുമ്പ് മതം ചോദിക്കുന്നത്? മെഡിക്കല്‍ ട്രസ്‌റ്റ് ഹോസ്‌പിറ്റൽ, ലജ്‌ജാകരം’, എന്നാണ് ഖാലിദ് റഹ്‌മാൻ കുറിച്ചത്.

ഖാലിദ് റഹ്‌മാന് പിന്തുണയറിയിച്ച് നിരവധി പേരാണ് പോസ്‌റ്റിന് താഴെ കമന്റ് ചെയ്യുന്നത്. ആശുപത്രികളില്‍ മതം ചോദിക്കുന്നതിനെതിരെ നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Most Read:  വിയ്യൂർ ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE