കാട്ടുപന്നി ആക്രമണം; വയനാട്ടിൽ വീട്ടമ്മക്ക് പരിക്ക്

By Team Member, Malabar News
wild boar
Rep. Image
Ajwa Travels

വയനാട് : വയനാട്ടിൽ കാട്ടുപന്നിയുടെ ആക്രമണത്തെ തുടർന്ന് വീട്ടമ്മക്ക് പരിക്ക്. കേണിച്ചിറ പോലീസ് സ്‌റ്റേഷനടുത്തുള്ള ബന്ധുവീട്ടിലേക്കു നടന്നു പോകുന്നതിനിടെയാണ് കാട്ടുപന്നി ആക്രമിച്ചത്. കൃഷ്‌ണഗിരി മൈലമ്പാടി പാമ്പുകൊല്ലി ഗീത(50)യാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്.

ഇന്നലെ വൈകുന്നേരത്തോടെ കേണിച്ചിറ പൂതാടി റോഡിൽ പോലീസ് സ്‌റ്റേഷന് സമീപമാണ് സംഭവം. കൃഷിയിടത്തിൽ നിന്നു റോഡിലേക്കു ചാടിയ കാട്ടുപന്നി ഗീതയെ ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ കേണിച്ചിറ സ്‌റ്റേഷനിലെ പോലീസുകാരും നാട്ടുകാരും ചേർന്ന് ബത്തേരി സ്വകാര്യ ആശുപത്രിയിലും, തുടർന്ന് വിദഗ്‌ധ ചികിൽസകൾക്കായി മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജിലും എത്തിച്ചു. ഈ ഭാഗങ്ങളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമായി തുടരുകയാണെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നുണ്ട്.

Read also : കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE