കർഷകനെ ഓടിച്ചു; ഓട്ടോറിക്ഷ കുത്തിമറിച്ചു; ഭീതി പരത്തി കാട്ടാന

By News Desk, Malabar News
elephant attack
Representational Image
Ajwa Travels

ബത്തേരി: ചെതലയം പടിപ്പുരയിൽ ഭീതി പരത്തി കാട്ടാന. നാട്ടിലിറങ്ങിയ കാട്ടാന പുലർച്ചെ സൊസൈറ്റിയിലേക്ക് പാൽ കൊണ്ടുപോകാൻ ഇറങ്ങിയ കർഷകനെ ഓടിക്കുകയും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കുത്തിമറിക്കുകയും ചെയ്‌തു.

പടിപ്പുര ക്ഷേത്രത്തിനടുത്തുള്ള ജനവാസ കേന്ദ്രത്തിലാണ് ആന എത്തിയത്. പടിപ്പുര സ്വദേശി ദേശ്‌നാഷിന്റെ ഓട്ടോറിക്ഷയാണ് ആന തള്ളിനീക്കുകയും കുത്തിമറിക്കുകയും ചെയ്‌തത്‌. പിന്നാലെ റോഡിലിറങ്ങിയ ആന സൊസൈറ്റിയിൽ പാൽ കൊടുക്കാൻ നടന്നു പോവുകയായിരുന്ന പടിപ്പുര ശ്രീധരന് നേരെ ഓടിയടുത്തു. പാൽ റോഡിലുപേക്ഷിച്ച് ശ്രീധരൻ ജീവനും കൊണ്ട് ഓടി രക്ഷപെടുകയായിരുന്നു.

Also Read: പള്ളിപ്പുറത്ത് സ്വർണക്കവർച്ച; പിന്നിൽ പന്ത്രണ്ടംഗ സംഘം; അഞ്ച് പേർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE