വന്യജീവി ആക്രമണം; വിഷയം സഭയിൽ ചർച്ച ചെയ്യണമെന്ന് ജോസ് കെ മാണി

By Staff Reporter, Malabar News
Jose K Mani wild animal attack
Ajwa Travels

തിരുവനന്തപുരം: കേരളത്തിലെ കർഷകർ നേരിടുന്ന പ്രധാന പ്രശ്‌നമായ വന്യജീവികളുടെ ആക്രമണം തടയുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് ജോസ് കെ മാണി എംപി. കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ പ്രധാന ഉത്തരവാദിത്തമാണ്.

സംസ്‌ഥാന സർക്കാർ ഈ വിഷയം ചർച്ച ചെയ്യുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിതമായ മാറ്റം കൊണ്ടുവരണമെന്നും കേരളാ കോൺഗ്രസ്‌ എം ആവശ്യപ്പെട്ടു.

കേരളാ കോൺഗ്രസ്‌ എമ്മിന്റെ യോഗത്തിലാണ് ആവശ്യങ്ങൾ ഉന്നയിക്കുന്നതിനെപ്പറ്റി ചർച്ച നടന്നത്. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിനും തോമസ് ചാഴിക്കാടൻ എംപിയുൾപ്പെടെയുള്ള പ്രമുഖരും യോ​ഗത്തിൽ പങ്കെടുത്തിരുന്നു.

Read Also: ജാതിക്കും മതത്തിനും വോട്ട് ചെയ്‌തതു കൊണ്ടാണ് യുപിയിൽ വികസനം വരാത്തത്; പ്രിയങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE