അര്‍ജുനും സംയുക്‌തയും ഷൈനും പ്രധാന വേഷങ്ങളില്‍; ‘വൂള്‍ഫ്’ ചിത്രീകരണം ആരംഭിച്ചു

By Staff Reporter, Malabar News
entertainment image_malabar news
Arjun Ashokan, Samyuktha Menon, Shine Tom Chacko
Ajwa Travels

ഷാജി അസീസ് സംവിധാനം ചെയ്യുന്ന ‘വൂള്‍ഫി’ന്റെ ചിത്രീകരണം ആരംഭിച്ചു. അര്‍ജുന്‍ അശോകന്‍, സംയുക്‌ത മേനോന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പെരുമ്പാവൂരില്‍ ചിത്രീകരണം ആരംഭിച്ചത്. ജി ആര്‍ ഇന്ദുഗോപന്‍ തിരക്കഥയൊരുക്കുന്ന ഈ ചിത്രം ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് നിര്‍മ്മിക്കുന്നത്.

‘ഷേക്‌സ്‌പിയര്‍ എംഎ മലയാളം’, ‘ഒരിടത്തൊരു പോസ്‌റ്റുമാന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള ഷാജി അസീസിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് വൂള്‍ഫ്. ഷേക്‌സ്‌പിയര്‍ എംഎ മലയാളം എന്ന ചിത്രത്തില്‍ തിരക്കഥ – സംവിധാന പങ്കാളിയായാണ് ഷാജി അസീസ് സ്വതന്ത്ര സംവിധാനത്തിലേക്ക് കടന്നത്. കൂടാതെ ഏറെ ജനപ്രീതി നേടിയ ‘എം80 മൂസ’ എന്ന സോഷ്യല്‍ സറ്റയര്‍ ടീവി സീരിയലിന്റ സംവിധാനവും ഇദ്ദേഹമായിരുന്നു.

ഫായിസ് സിദ്ദീഖാണ് വൂള്‍ഫിന്റെ ഛായാഗ്രഹണം. ഹരിനാരായണന്റെ വരികള്‍ക്ക് രഞ്‌ജിന്‍ രാജ് സംഗീതമൊരുക്കുന്നു. ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കും.

National News: കശ്‍മീരിനെ ചൈനയിലാക്കി; ട്വിറ്ററിനെതിരെ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE